മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് മു​തി​ര​പ്പു​ഴ​യാ​ർ
Wednesday, May 27, 2020 9:33 PM IST
മൂ​ന്നാ​ർ: മു​തി​ര​പു​ഴ​യാ​റി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ്ണും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും പു​ഴ​യു​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്നു. മൂ​ന്നാ​റി​ലൂ​ടെ ഒ​ഴു​കു​ന്ന മു​തി​ര​പു​ഴ​യി​ലെ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദു​തി പ​ദ്ധ​തി​യി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന​ത് രാ​മ​സ്വാ​മി അ​യ്യ​ർ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ൽ​നി​ന്നാ​ണ്.
മൂ​ന്നാ​ർ ടൗ​ണ്‍ മു​ത​ൽ ഡാം ​വ​രെ​യു​ള്ള പു​ഴ​യി​ലാ​ണ് ക​ല്ലും മ​ണ്ണും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ർ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​കൂ​ടെ ഒ​ഴു​കു​ന്ന മു​തി​ര​പ്പു​ഴ​യു​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ക്കാ​ൻ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ പ​ല​തും പാ​തി​വ​ഴി​യി​ലാ​ണ്. ഒ​രു​വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച ’ഇ​നി​യൊ​ഴു​ക​ട്ടെ’ എ​ന്ന പ​ദ്ധ​തി​യും അ​തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ചെ​റു​കി​ട പ​ദ്ധ​തി​ക​ളു​മെ​ല്ലാം കോ​വി​ഡി​ന്‍റെ പ​ശ്ച​ത്ത​ല​ത്തി​ൽ നി​ശ്ച​ല​മാ​യി.
ക​ഴി​ഞ്ഞ​ദി​വ​സം ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ മു​ട​ക്കി മു​തി​ര​പ്പു​ഴ​യു​ടെ ഇ​ര​ക​ര​ക​ളി​ലേ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന ജോ​ലി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടും പു​ഴ​യി​ലെ മ​ണ്ണും ക​ല്ലും മാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യ​റാ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും മ​റ്റ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് മ​ഹാ​പ്ര​ള​യ​ത്തി​ൽ മൂ​ന്നാ​റി​നേ​യും പ​ഴ​യ​മൂ​ന്നാ​റി​നേ​യും വെ​ള്ള​ത്തി​ലാ​ക്കി​യ​ത്. പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ പ​ഴ​യ​മൂ​ന്നാ​ർ വെ​ള്ള​ത്തി​ന​ട​യി​ലാ​യി.
പ​ഴ​യ​മൂ​ന്നാ​റി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ചെ​റി​യ മ​ഴ​പെ​യ്താ​ൽ​പോ​ലും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കും. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​വ​ന്ന മ​ര​ങ്ങ​ളും മ​റ്റും ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് കെ​ട്ടി​ക്കി​ട​ന്ന് ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി​ക്ക് വ​ൻ​തോ​തി​ൽ കു​റ​വു​വ​ന്നി​ട്ടു​ണ്ട്. പ​ഴ​യ മൂ​ന്നാ​റി​ൽ​നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി​യു​ടെ ബൈ​പാ​സി​നു വേ​ണ്ടി​യെ​ടു​ത്ത മ​ണ്ണും പു​ഴ​യി​ലാ​ണ് ത​ള്ളി​യ​ത്.