ക​ണ്ണ് തു​റ​പ്പി​ക്ക​ൽ സ​മ​രം ന​ട​ത്തി
Wednesday, May 27, 2020 9:32 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ വെ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ണ്ണ് തു​റ​പ്പി​ക്ക​ൽ സ​മ​രം ന​ട​ത്തി.
കു​മാ​ര​മം​ഗ​ലം, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം, മു​ട്ടം, കു​ട​യ​ത്തൂ​ർ എ​ന്നീ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ലോ​ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​മ​രം ന​ട​ത്തി​യ​ത്.
സ​മ​ര​ത്തി​ന് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ഷെ​മീ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് തോ​മ​സ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​യു. ദീപു, സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​നാ​സ് റ​ഹിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.