സ​ജി​യു​ടെ പ​ശുക്കൾ തു​ള്ളി​ക്ക​ളി​ക്കു​ന്ന​ത് സ​ഞ്ച​രി​ക്കു​ന്ന തൊ​ഴു​ത്തി​ൽ
Wednesday, May 27, 2020 9:31 PM IST
തൊ​ടു​പു​ഴ: വീ​ടി​നു സ​മീ​പം സാ​ധാ​ര​ണ പ​ശു​ക്കു​ട്ടി​ക​ൾ ഓ​ടി​ക്ക​ളി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ക​രി​ങ്കു​ന്നം പൂ​ത​ക്കു​ഴി​യി​ൽ സ​ജി​യു​ടെ വീ​ടി​നു സ​മീ​പം ഓ​ടി ന​ട​ക്കു​ന്ന​ത് പ​ശു​ക്കു​ട്ടി​ക​ള​ല്ല മ​റി​ച്ച് പ​ശു​ത്തൊ​ഴു​ത്ത് ത​ന്നെ​യാ​ണ്. ആ​കെ​യു​ള്ള 13 സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ വീ​ടി​നു പു​റ​മെ സ്ഥി​ര​മാ​യി നി​ല നി​ൽ​ക്കു​ന്ന തൊ​ഴു​ത്തു കൂ​ടി നി​ർ​മി​ച്ചാ​ലു​ള്ള സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് എ​സി മെ​ക്കാ​നി​ക്കും വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​ര​നു​മാ​യ സ​ജി നൂ​ത​ന സം​ര​ഭം ആ​വി​ഷ്ക്ക​രി​ച്ച​ത്. സ​ജി​യു​ടെ വെ​ച്ചൂ​ർ പ​ശു ഇ​പ്പോ​ൾ തു​ള്ളി​ക്ക​ളി​ക്കു​ന്ന​ത് ഈ ​സ​ഞ്ച​രി​ക്കു​ന്ന തൊ​ഴു​ത്തി​ലാ​ണ്.

വ​ർ​ഷ​ങ്ങ​ളോ​ളം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ എ​സി മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സ​ജി. ഒ​രു വ​ർ​ഷ​മാ​യി നാ​ട്ടി​ലെ​ത്തി​യി​ട്ട്. ഇ​വി​ടെ വെ​ൽ​ഡിം​ഗ് ജോ​ലി​ക​ളും മ​റ്റു​മാ​യി ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള പാ​ൽ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു പ​ശു​വി​നെ വാ​ങ്ങി​യാ​ലോ​യെ​ന്ന ചി​ന്ത​യെ​ത്തി​യ​ത്. സു​ഹൃ​ത്തി​ൽ നി​ന്നും ഒ​രു വെ​ച്ചൂ​ർ പ​ശു​വി​നെ വാ​ങ്ങി. ആ​ദ്യം പ​ശു​ക്കി​ടാ​വി​നെ പു​ര​യി​ട​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു കെ​ട്ടി​യി​രു​ന്ന​ത്.

പി​ന്നീ​ടാ​ണ് തൊ​ഴു​ത്തു നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ൽ പി​ന്നെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യി​ടാ​വു​ന്ന തൊ​ഴു​ത്ത് നി​ർ​മി​ക്കാ​നാ​യി തീ​രു​മാ​നി​ച്ചു.​വാ​ഹ​ന​ങ്ങ​ളു​ടെ സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് സ്പെ​യ​ർ​പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം.

സ്വ​ന്ത​മാ​യി ഇ​രു​ന്പി​ൽ നി​ർ​മി​ച്ച ചെ​യ്സി​ലും ഓ​ട്ടോ​യു​ടെ ട​യ​റു​ക​ളി​ലു​മാ​ണ് തൊ​ഴു​ത്ത് നി​ല നി​ൽ​ക്കു​ന്ന​ത്. പ​ത്ത​ടി നീ​ള​ത്തി​ലും എ​ട്ട​ടി വീ​തി​യി​ലു​മാ​ണ് തൊ​ഴു​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൈ​കൊ​ണ്ട് തി​രി​ക്കാ​വു​ന്ന ലി​വ​ർ ഉ​പ​യോ​ഗി​ച്ച് തൊ​ഴു​ത്ത് എ​വി​ടേ​യ്ക്ക് വേ​ണ​മെ​ങ്കി​ലും മാ​റ്റി​യി​ടാം. തൊ​ഴു​ത്തി​ൽ നി​ന്നും ചാ​ണ​ക​വും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ട്. സ​ജി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന തൊ​ഴു​ത്ത് കാ​ണാ​ൻ ഒ​ട്ടേ​റെ​പ്പേ​ർ ഇ​പ്പോ​ൾ വീ​ട്ടി​ലെ​ത്തു​ന്നു​ണ്ട്. ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച മൂ​ന്നു മ​ക്ക​ളാ​ണ് സ​ജി​ക്കും ഭാ​ര്യ ബീ​ന​യ്ക്കും. അ​ജ​യ്, അ​ക്ഷ​യ, അ​ജ്ഞ​ന. ഇ​ത്ത​വ​ണ ഒ​ന്നി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന ഇ​വ​രും സ​ജി​യു​ടെ ഈ ​നൂ​ത​ന​സം​ര​ഭ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.