പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ പ​ക​ർ​പ്പ് ന​ൽ​കി പ്ര​തി​ഷേ​ധി​ക്കും
Wednesday, May 27, 2020 9:31 PM IST
തൊ​ടു​പു​ഴ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക്, 2016ലെ ​എ​ൽ​ഡി​എ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ്ര​തി​ക​യു​ടെ പ​ക​ർ​പ്പ് ന​ൽ​കി മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കും.
മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കും എ​ന്നാ​യി​രു​ന്നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം. എ​ന്നാ​ൽ വോ​ട്ടു​നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഈ ​വാ​ഗ്ദാ​നം എ​ൽ​ഡി​എ​ഫ് പാ​ലി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ബാ​റു​ക​ളു​ടെ എ​ണ്ണം 20 ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.
വി​ദേ​ശ​മ​ദ്യം വീ​ണ്ടും​ പാ​ർ​സ​ലാ​യി ന​ല്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം കു​ടും​ബ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യും സ​മാ​ധാ​ന​വും ത​ക​ർ​ക്കു​ന്ന​തും തി​ക​ച്ചും അ​ധാ​ർ​മി​ക​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ കു​റ്റ​പ്പെ​ടു​ത്തി.