കാ​ന​ഡ​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Wednesday, May 27, 2020 9:31 PM IST
തൊ​ടു​പു​ഴ:​ കാ​ന​ഡ​യി​ലെ ത​ടാ​ക​ത്തി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ വ​ണ്ണ​പ്പു​റം പ​റ​യ്ക്ക​നാ​ൽ എ​ബി​ന്‍റെ (21)സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്നു ര​ണ്ടി​ന് വീ​ട്ടി​ൽ ആ​രം​ഭി​ക്കും.​ മൂ​ന്നു​മു​ത​ൽ 3.30 വ​രെ കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തും.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​സ്കാ​ര​ ശു​ശ്രൂ​ഷ.​
സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും വി​മാ​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​ന്ന​തി​നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു വി​മാ​ന​താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്.​ പി​ന്നീ​ട് റോ​ഡ് മാ​ർ​ഗം ആം​ബു​ല​ൻ​സി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.