ആ​ദി​ത്യ​ൻ സം​വ​ദി​ക്കു​ക​യാ​ണ്; ഒ​ബാ​മ​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യി
Tuesday, May 26, 2020 9:47 PM IST
ക​ട്ട​പ്പ​ന: അ​ത്യ​പൂ​ർ​വ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ട്ട​പ്പ​ന ഓ​സാ​നം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ടി.​എ​ച്ച്. ആ​ദി​ത്യ​ൻ. മി​ഷ​ൻ ബെ​റ്റ​ർ ടു​മോ​റോ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ സം​വാ​ദ​ത്തി​ൽ അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ​യു​ടെ ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് ഹെ​ൻ്ട്രി എ​ഫ് ഡി ​സി​യോ ജൂ​നി​യ​റു​മാ​യി​ട്ടാ​ണ് ആ​ദി​ത്യ​ൻ അ​ട​ങ്ങു​ന്ന അ​ഞ്ചു വിദ്യാ​ർ​ഥി​ക​ൾ സം​വ​ദി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ളും യു​വ​ത​ല​മു​റ ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഹെ​ൻ​ട്രി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​വ​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നും ലോ​കം ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ യു​വ​ജ​ന​ത നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ഹെ​ൻ​റി എ​ഫ് ഡി ​സി​യോ സം​വാ​ദ​മ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ താ​ന​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തി​നു ല​ഭി​ച്ച ഉൗ​ർ​ജം വ​ള​രെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ആ​ദി​ത്യ​ൻ പ​റ​യു​ന്നു.
സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് മി​ഷ​ൻ ബെ​റ്റ​ർ ടു​മോ​റോ, ബ്രി​ഡ്ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​രാ​ണ് ആ​ദി​ത്യ​നും കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള നാ​ലു​പേ​ർ​ക്കും ഹെ​ൻ​റി എ​ഫ് ഡി ​സി​യോ ജൂ​നി​യ​റു​മാ​യി സം​വ​ദി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 21-ന് ​വൈ​കു​ന്നേ​രം സൂം ​ആ​പ്പ് വ​ഴി​യാ​ണ് എ​വ​രി​വ​ണ്‍ എ ​ചേ​ഞ്ച് മേ​ക്ക​ർ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഭി​മു​ഖം ന​ട​ന്ന​ത്. ആ​ദി​ത്യ​നും മ​റ്റൊ​രാ​ൾ​ക്കും മാ​ത്ര​മാ​ണ് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ​യു​ടെ ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന ഹെ​ൻ​റി എ​ഫ് ഡി ​സി​യോ ഓ​ബാ​മ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ പ​ദ​വി​യും വ​ഹി​ച്ചി​ട്ടു​ണ്ട്.
ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ​ൻ മി​ക​ച്ചൊ​രു ക​ലാ​കാ​ര​നു​മാ​ണ്. എ​സ്പി​സി ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ അ​നൂ​ജ് ബാ​ബു, അ​ധ്യാ​പ​ക​രാ​യ ഷാ​ജി, പ്രീ​തി എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും ആ​ദി​ത്യ​ന് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. ന​രി​യം​പാ​റ താ​ഴ​ത്തി​ല്ല​ത്തി​ൽ ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ​യും ച​ന്ദ്രി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ് ആ​ദി​ത്യ​ൻ.