ക്വാ​റന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി
Tuesday, May 26, 2020 9:47 PM IST
തൊ​ടു​പു​ഴ: ക്വാ​റന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി സ്കൂ​ൾ അ​ധി​കൃ​ത​ർ. പൂ​മാ​ല ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സ​മൊ​രു​ക്കി പ്ര​ത്യേ​ക പ​രീ​ക്ഷാ മു​റി ത​യാ​റാ​ക്കി​യ​ത്.
റെ​ഡ് സോ​ണാ​യ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​യു​ടെ പി​താ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​വ​രം ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ അ​റി​യി​ച്ച് പി​താ​വ് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ ഇ​തേ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൻ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ട്ടു. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു.​മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യെ സ്കൂ​ളി​ൽ പ്ര​ത്യേ​കം മു​റി സ​ജ്ജീ​ക​രി​ച്ച് പ​രീ​ക്ഷ എ​ഴു​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് മാ​ത്ര​മാ​യി ഒ​രു അ​ധ്യാ​പ​ക​നെ​യും നി​യ​മി​ച്ചു. ഈ ​വി​ദ്യാ​ർ​ഥി മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ ത​ന്നെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യും ചെ​യ്തു. എ​ല്ലാ ദി​വ​സ​ത്തെ​യും പ​രീ​ക്ഷ​ക്കും ഈ ​കു​ട്ടി​ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.