ക​രി​ന്പുക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി വീ​ണ്ടും വെ​ള്ളീ​ച്ച ബാ​ധ
Tuesday, May 26, 2020 9:47 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ ക​രി​ന്പ് ക​ർ​ഷ​ക​രെ 2006 കാ​ല​ഘ​ട്ട​ത്തി​ൽ ദു​രി​ത​ത്തി​ലാ​ക്കി​യ വെ​ള്ളീ​ച്ച (സു​നാ​മി) വീ​ണ്ടു​മെ​ത്തി. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മ​റ​യൂ​ർ പ​ത്ത​ടി പാ​ലം, കോ​ള​നി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ളീ​ച്ച ബാ​ധ വ്യാ​പ​ക​മാ​യി ക​രി​ന്പി​ൻ തോ​ട്ട​ങ്ങ​ളി​ൽ പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്.
ക​രി​ന്പി​ൻ പോ​ള​ക​ളി​ലും ഓ​ല​ക​ളി​ലും വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള പൊ​ടി​യു​ടെ രൂ​പ​ത്തി​ൽ പ​റ്റി​പ്പി​ടി​ച്ച് നീ​രൂ​റ്റി​കു​ടി​ച്ച് വ​ള​ർ​ന്ന് ക​രി​ന്പി​നെ ന​ശി​പ്പി​ക്കു​ക​യാ​ണ്. ഒ​രു ക​രി​ന്പി​ൻ ചെ​ടി​യി​ൽ ആ​യി​ര​ക​ണ​ക്കി​നു വെ​ള്ളീ​ച്ച​ക​ളാ​ണ് കാ​ണ​പ്പെ​ടു​ത്.
വ​ള​രെ വേ​ഗ​ത്തി​ൽ തോ​ട്ടം മു​ഴു​വ​ൻ വ്യാ​പി​ക്കു​ന്ന ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.
2006 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി വെ​ള്ളീ​ച്ച​യെ ക​ണ്ട​ത്. അ​ന്ന് ഏ​ക്ക​ർ​ക​ണ​ക്കി​നു ക​രി​ന്പു​കൃ​ഷി ന​ശി​ച്ചി​രു​ന്നു. നി​ര​വ​ധി ക​ർ​ഷ​ക​ർ ഇ​തു​മൂ​ലം ക​ട​ക്കെ​ണി​യി​ലു​മാ​യി. കാ​റ്റി​ലൂ​ടെ അ​തി​വേ​ഗം പ​ര​ക്കു​ന്ന വെ​ള്ളീ​ച്ച രോ​ഗം​ബാ​ധി​ച്ച ക​രി​ന്പു​ക​ളി​ൽ​നി​ന്നും 60 ശ​ത​മാ​നം ഉ​ത്പാ​ദ​നം കു​റ​വാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.
വ്യൂ​ളി എ​ഫീ​ഡ് എ​ന്നാ​ണ് രോ​ഗ​ത്തി​ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. 2006 ൽ ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ സ​മ​യ​ത്ത് കോ​യ​ന്പ​ത്തൂ​ർ ഷു​ഗ​ർ​കെ​യ്ൻ ബ്രീ​ഡിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രെ​ത്തി രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ രോ​ഗം വീ​ണ്ടും പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.
രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തി പ്ര​തി​രോ​ധ മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​റ​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ പ്രി​യ പീ​റ്റ​ർ പ​റ​ഞ്ഞു.