ഏ​ല​ക്കാ ലേ​ലം 28-ന് ​പു​ന​രാ​രം​ഭി​ക്കും: മ​ന്ത്രി എം.എം. മ​ണി
Saturday, May 23, 2020 11:07 PM IST
ക​ട്ട​പ്പ​ന: ഏ​ല​ക്കാ ലേ​ലം 28-ന് ​പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​ക്കാ​ര്യം ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ തേ​നി ജി​ല്ലാ ക​ള​ക്ട​റു​മാ​രു​മാ​യി ബ​ന്ധ​പ്പ​ട്ട് ഏ​ലം ലേ​ലം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഏ​ല​ക്കാ വ്യാ​പാ​രി​ക​ളും ഏ​ജ​ന്‍റു​മാ​രും എ​ത്തും.
പു​തി​യ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് കൃ​ഷി​ക്കാ​രു​ടെ കൈ​വ​ശ​മു​ള്ള ഏ​ല​ക്കാ വി​റ്റ​ഴി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ള​രെ വി​ഷ​മ​ത്തി​ലാ​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.