ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും
Saturday, May 23, 2020 11:03 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഗ​ണി​ച്ച് നെ​ടു​ങ്ക​ണ്ടം വ്യാ​പാ​രി സ​ഹ​ക​ര​ണ സം​ഘം അം​ഗ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ര​ണ്ടു​മാ​സ​ത്തെ പ​ലി​ശ ഇ​ള​വു​ചെ​യ്യും. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും പു​തി​യ വാ​യ്പ​ക​ൾ ന​ൽ​കു​വാ​നും വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ന​ൽ​കി വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​കു​വാ​നും തീ​രു​മാ​നി​ച്ച​താ​യും സം​ഘം പ്ര​സി​ഡ​ന്‍റ് ഡെ​യ്സ​മ്മ ജോ​സ​ഫ്, ജോ​യി ഉ​ദ​യ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.