ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​പി നാ​ളെ​മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കും
Saturday, May 23, 2020 11:01 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷാ​ലി​റ്റി ഒ​പി വി​ഭാ​ഗം നാ​ളെ​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സ്പെ​ഷാ​ലി​റ്റി ഒ​പി വി​ഭാ​ഗ​ങ്ങ​ൾ നി​ർ​ത്തി​യി​രു​ന്ന​ത്. നാ​ളെ​മു​ത​ൽ ഭാ​ഗി​ക​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ 8075908291 എ​ന്ന ന​ന്പ​രി​ൽ വി​ളി​ച്ച് മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.