വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​യ തോ​ടി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, May 23, 2020 11:01 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ​ഴ​പെ​യ്താ​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന പെ​രി​യാ​ർ ചോ​റ്റു​പാ​റ കൈ​ത്തോ​ട് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ൾ​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ൽ വെ​ള്ളം​ക​യ​റി ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​കു​ന്ന കൈ​ത്തോ​ടാ​ണ് ആ​ഴ​വും വീ​തി​യും കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച​കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ളെ​യും ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി അ​ജി​ത്, കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ദ​സ്, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.