അ​നു​മ​തി ല​ഭി​ച്ചി​ല്ല: ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി മു​ട​ങ്ങി
Friday, May 22, 2020 10:27 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ന്ന നെ​ല്ലി​മ​ല, ക​ക്കി​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​മെ​ങ്കി​ലും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ക്ക​ത്തി​ലേ നി​ല​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴ് ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തു​ക​യും ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യി വീ​തി​യും ആ​ഴ​വും കൂ​ട്ട​ണ്ട സ്ഥ​ല​ങ്ങ​ൾ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത് അ​വി​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ാനാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി പെ​രി​യാ​ർ ന​ദി​യോ​ട് ചേ​ർ​ന്ന് ചോ​റ്റു​പാ​റ കൈ​ത്തോ​ട് ചേ​രു​ന്ന സ്ഥ​ലം, വ​ണ്ടി​പ്പെ​രി​യാ​ർ ഇ​റ​ച്ചി സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പു​റ​കു​വ​ശം, ക​ക്കി ക​വ​ല​യി​ൽ എ​സ്എ​ൻ​ഡി​പി ഓ​ഫീ​സി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണ്ണ് മാ​റ്റാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ പ​ണി ന​ട​ത്ത​ണ​മെ​ങ്കി​ൽ ബ്ലോ​ക്ക് എ ​എ​ക്സ് സി ​യു​ടെ അ​നു​മ​തി ല​ഭി​ക്ക​ണം.
ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ മ​ണ്ണു മാ​റ്റു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ.

ഇ​ങ്ങ​നെ അ​നു​വ​ദി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക്കാ​ർ ഇ​ല്ലെ​ങ്കി​ൽ മാ​ത്രം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താം എ​ന്നാ​ണ് നി​യ​മം. ഈ ​അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് നി​ല​വി​ൽ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പ്ര​ത്യേ​ക അ​നു​മ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ എ ​എ​ക്സ് സി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത് പ്ര​കാ​രം ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന വി​ശ​ദീ​ക​ര​ണം.