ചെറുതോണിയിൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Friday, May 22, 2020 10:23 PM IST
ചെ​റു​തോ​ണി:​വ​ളം ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്.​ഇ​ദ്ദേ​ഹ​ത്തെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​തൃ​ശൂ​രി​ൽ നി​ന്ന് ക​ട്ട​പ്പ​ന​യ്ക്ക് വ​ളം ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ മ​റി​ഞ്ഞ​ത്.​ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.