കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ല്ലാ​തെ പെ​സ​ഹാ ആ​ച​ര​ണം
Thursday, April 9, 2020 9:20 PM IST
ക​ട്ട​പ്പ​ന: ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ല്ലാ​തെ പെ​സ​ഹാ ആ​ച​ര​ണം ന​ട​ത്തി. എ​ന്നാ​ൽ വീ​ടു​ക​ളി​ൽ അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂഷ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. ലോ​ക​ത്തി​ന് വി​ന​യ​ത്തി​ന്‍റെ മാ​തൃ​ക​യേ​കി യേ​ശു ശി​ഷ്യ​ൻ​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി പെ​സ​ഹ ആ​ച​രി​ച്ച​തി​ന്‍റെ ഓ​ർ​മ പു​തു​ക്കി​യാ​ണ് ക്രൈ​സ്ത​വ​ർ പെ​സ​ഹാ ആ​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ള​ളി​ക​ളി​ലെ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക​ൾ വേ​ണ്ടെ​ന്നു​വ​ച്ചു പ​രി​മി​ത​മാ​യ രീ​തി​യി​ലാ​ണ് പെ​സ​ഹ അ​ന​ുസ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.
വാ​ഴ​ത്തോ​പ്പ് സെന്‍റ് ജോർജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പെ​സ​ഹാ വ്യാ​ഴം ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ രൂ​പ​ത​യി​ലെ വി​ശ്വാ​സി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ ത​ൽ​സ​മ​യം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന, ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന തു​ട​ങ്ങി​യ ഇ​ട​വ​ക​ളി​ലെ വി​ശ്വാ​സി​ക​ളും ഓ​ണ്‍​ലൈ​ൻ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.