മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ
Thursday, April 9, 2020 9:15 PM IST
തൊ​ടു​പു​ഴ:​ക​രാ​റു​കാ​രി​ല്ലാ​തെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തൊ​ടു​പു​ഴ​യി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ടു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രി വി​ത​ര​ണം ചെ​യ്തു. 13 ക്യാ​ന്പു​ക​ളി​ലാ​യി താ​മ​സി​ക്കു​ന്ന 750 പേ​ർ​ക്കും ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭ്യ​മാ​ക്കി​ അ​രി എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ഓ​രോ​രു​ത്ത​ർ​ക്കും അ​ഞ്ചു​കി​ലോ വീ​തം 75 ചാ​ക്ക് അ​രി​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​ക​ൾ എ​ത്തി​ച്ച് ന​ൽ​കി​യ അ​രി മാ​ത്ര​മേ ഏ​താ​നും ചി​ല ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ ത​ന്നെ ലോ​റി​യി​ൽ ഓ​രോ ക്യാ​ന്പു​ക​ളി​ലും അ​രി എ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ല്ല​ജ് ഓ​ഫീ​സ​ർ ഹോ​ർ​മി​സ് കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.