ആ​ശ്വാ​സ​മാ​യി ഡി​സി​സി​യു​ടെ ഹെ​ൽ​പ്പ് ഡെ​സ്ക ്
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 ലോ​ക ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഹെ​ൽ​പ്പ് ഡെ​സ്കി​ലൂ​ടെ ഒ​ട്ടേ​റെ​പ്പേ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് ഡി​സി​സി. ജി​ല്ല​യി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കാ​യും, അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്കാ​യും ക​ണ്‍​ട്രോ​ൾ റൂം ​വ​ഴി സൗ​ജ​ന്യ വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി.
എ​റ​ണാ​കു​ളം, കോ​ട്ട​യം, കോ​ല​ഞ്ചേ​രി, തൊ​ടു​പു​ഴ, അ​ടി​മാ​ലി, മു​രി​ക്കാ​ശേ​രി, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി വ​ന്നി​രു​ന്ന രോ​ഗി​ക​ളെ​യാ​ണ് വാ​ഹ​ന സൗ​ക​ര്യ​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ആശുപ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്.
ലോ​ക് ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ മാ​സ്ക് സാ​നി​റ്റ​റൈ​സ​ർ, ഹാ​ൻ​ഡ് വാ​ഷ് ലി​ക്വി​ഡ് എ​ന്നി​വ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​ഞ്ഞു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ വ​രു​ന്ന​തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി. ഹൈ​റേ​ഞ്ചി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി.
റേ​ഷ​ൻ ക​ട​ക​ളു​ടെ​യും പെ​ൻ​ഷ​ൻ വി​ത​ര​ണ​മു​ള്ള ബാ​ങ്കു​ക​ളു​ടെ​യും മു​ന്പി​ൽ അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ദ്ധ​മാ​ക്കി. 11 ഇ​നം പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ പ​തി​നാ​യി​ര​ത്തോ​ളം കി​റ്റു​ക​ൾ ഇ​തു​വ​രെ ജി​ല്ല​യി​ലു​ട​നീ​ളം വി​ത​ര​ണം​ചെ​യ്തു.
കു​ടി​വെ​ള്ള വി​ത​ര​ണം, ടെ​ലി​മെ​ഡി​സി​ൻ, ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം, പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം, ആ​ശു​പ​ത്രി​ക​ൾ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ആ​ക്കു​ന്ന​തി​നു​ള്ള ശു​ചീ​ക​ര​ണം, തു​ട​ങ്ങി​യ​വ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും നി​ര​വ​ധി സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് സ്വ​ന്ത​മാ​യി മാ​സ്ക് ത​യ്ച്ച് വി​ത​ര​ണം ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി, കെഎസ്‌യു തു​ട​ങ്ങി​യ പോ​ഷ​ക സം​ഘ​ട​ന​ക​ളും നി​ര​വ​ധി സ്വാ​ന്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത,് നെ​ടു​ങ്ക​ണ്ടം, അ​ടി​മാ​ലി, ഇ​ളം​ദേ​ശം, അ​ഴു​ത, ഇ​ടു​ക്കി എ​ന്നീ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും 25 പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ല്ലാ​വ​രെ​യും സ​ഹ​ക​രി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത.്
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​റാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് ചെ​യ​ർ​മാ​ൻ. അം​ഗ​ങ്ങ​ളാ​യ ജി​യോ മാ​ത്യു, ടി.​എ​സ്. സി​ദ്ധി​ഖ്, കെ.​ബി.​സെ​ൽ​വം, മ​നോ​ജ് മു​ര​ളി എ​ന്നി​വ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​യി കെ.​പൗ​ലോ​സ്, ടോ​മി ക​ല്ലാ​നി, ഇ.​എം. ആ​ഗ​സ്തി തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.