ര​ണ്ടു പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 ബാ​ധി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. കോ​ണ്‍​ഗ്ര​സ് നേ​താ​വി​ൽ രോ​ഗം പ​ക​ർ​ന്ന ചു​രു​ളി സ്വ​ദേ​ശി​യു​ടേ​യും ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യു​ടേ​യും രോ​ഗ​മാ​ണ് ഭേ​ദ​മാ​യ​ത്.
ഇ​വ​രു​ടെ ര​ണ്ടും മൂ​ന്നും സ്ര​വ​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്ന​തി​ന് ശേ​ഷം ഇ​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നേ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. ഇതോടെ ജി​ല്ല​യി​ൽ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കൊ​റോ​ണ പോ​സി​റ്റീ​വാ​യ ആ​റ് പേ​രാ​ണ് ഇ​നി ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
ചു​രു​ളി സ്വ​ദേ​ശി​യു​ടെ അ​മ്മ​യും ഭാ​ര്യ​യും മ​ക​നും ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​യു​ടെ മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​സാ​മു​ദ്ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​വി​ഡ് 19 ബാ​ധി​ത​ൻ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.
ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4255 ആ​യി കൂ​ടി. ഇ​ന്ന​ലെ 191 പേ​രാ​ണ് ക്വാ​റ​ന്‍റൈനി​ലാ​യ​ത്. ആ​ശു​പ​ത്രി​ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഒ​ന്പ​തു പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​തു​വ​രെ 305 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 21 പേ​രു​ടേ​യും.​ ഇ​ന്ന​ലെ ഏ​ഴ് പേ​രു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ ഇ​നി 42 പേ​രു​ടെ കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.