ക​ഴു​ക​ൻ ക​ണ്ണു​ക​ളു​മാ​യി കേ​ര​ള പോ​ലീ​സ്
Wednesday, April 8, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ക​ഴു​ക​ൻ ക​ണ്ണു​മാ​യി പോ​ലീ​സ് സേ​ന. വ​നാ​തി​ർ​ത്തി​ക​ളി​ൽ ഇ​ട​വി​ട്ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഈ​ഗി​ൾ ഐ ​എ​ന്ന പേ​രി​ൽ ഡ്രോ​ണു​ക​ൾ പ​റ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഇ​തി​നാ​യി പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റും ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​മ​ക്ക​ൽ​മെ​ട്ട്, ച​തു​രം​ഗ​പ്പാ​റ, ക​ന്പം​മെ​ട്ട് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ​ന​പാ​ത​ക​ളി​ലു​ടെ വ്യാ​പ​ക​മാ​യി ആ​ളു​ക​ൾ ക​യ​റി​വ​രു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​തി​നു ശേ​ഷ​മാ​ണ് ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. അ​തി​ർ​ത്തി അ​ട​ച്ച​തോ​ടെ വ​ന​പാ​ത​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള സം​ഘം തു​റ​ന്നി​രി​ക്കു​ക​യാ​ണ്. വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന വ​ന​പാ​ത​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​നാ​ണ് ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​തു​രം​ഗ​പ്പാ​റ, ക​ന്പം​മെ​ട്ട്, രാ​മ​ക്ക​ൽ​മെ​ട്ട് വ​ന​മേ​ഖ​ല​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ സ​മ​യം മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന​തും വൈ​കു​ന്നേ​രം മ​ട​ങ്ങി​പ്പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.
ജ​സ്റ്റി​ൻ, ദി​ലു, അ​ന​ന്തു എ​ന്നി​വ​രാ​ണ് ഡ്രോ​ണു​ക​ൾ പ​റ​ത്തി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ന​ൽ​കു​ന്ന​ത്.