എം​പി ഫ​ണ്ട് പു​നഃസ്ഥാ​പി​ക്ക​ാൻ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്ക​ണ​ം-ഡീ​ൻ
Tuesday, April 7, 2020 10:02 PM IST
തൊ​ടു​പു​ഴ: എം​പി ഫ​ണ്ട് റ​ദ്ദാ​ക്കി​യ​തി​നെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും എ​തി​ർ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​യ്ക്ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.​ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ഈ ​ആ​ഹ്വാ​നം ചെ​യ്ത​ത്.
ഇ​ടു​ക്കി പോ​ലെ ഗ്രാ​മീ​ണ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​നി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ത്തി​ച്ചേ​രാ​ത്ത നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ണ്ട്. എം​പിയാ​യി വി​ജ​യി​ച്ച​പ്പോ​ൾ അ​തി​നൊ​ക്കെ ഒ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് അ​ട​ഞ്ഞി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ല​വി​ൽ ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ഒരു കോ​ടി 48 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു. എ​ല്ലാ എം​പി മാ​രും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഫണ്ട് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന ര​ണ്ടു വ​ർ​ഷ​ത്തെ വി​ക​സ​ന ഫ​ണ്ട് എ​ടു​ത്തു മാ​റ്റു​ന്ന​ത് ബി​ജെ​പി​യു​ടെ ആ​സൂ​ത്രി​ത അ​ജ​ണ്ട​യാ​ണ്. എം​പി ഫ​ണ്ടി​ൽ കാ​ലാ​നു​സൃ​ത​മാ​യ പ​രി​ഷ്ക്ക​ര​ണം ഉ​ണ്ടാ​വ​ണം എ​ന്ന് പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും അ​തു നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​രോ പ​ദ്ധ​തി​യു​ടെ​യും നി​ബ​ന്ധ​ന​ക​ൾ വ്യ​ത്യ​സ്ത​വു​മാ​യ​തി​നാ​ൽ പ​ല പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​യോ​ജ​നം ആ ​നി​ല​യി​ൽ കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്നി​ല്ല.​
രാ​ജ്യം വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ണ്. ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ച​തി​നോ​ട് വി​യോ​ജി​പ്പി​ല്ല. എ​ന്നാ​ൽ കൊ​റോ​ണ​യു​ടെ മ​റ​വി​ൽ രാ​ജ്യ​ത്ത് വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ നി​ക​ത്താ​നാ​ണ് ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം​പി ഫ​ണ്ട് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മെ​യി​ൽ ഐ​ഡി​യി​ലോ ന​രേ​ന്ദ്ര മോ​ഡി ആ​പ്പി​ലോ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് എം​പി അ​റി​യി​ച്ചു.