അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി
Tuesday, April 7, 2020 9:55 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു മൂ​ന്നാ​റി​ലേ​ക്കും ആ​ളു​ക​ൾ സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും നീ​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി.
ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കു​ര​ങ്ങ​ണി​വ​ഴി ടോ​പ്സ്റ്റേ​ഷ​നി​ലെ​ത്തി അ​വി​ടെ​നി​ന്നും മൂ​ന്നു​പേ​ർ മൂ​ന്നാ​റി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്് എ​ത്തി​യ​വ​രെ ക്വാ​റ​ന്‍റൈനി​ലാ​ക്കി. കാ​ന​ന​പാ​ത​യി​ലൂ​ടെ ഇ​വ​ർ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ ഇ​തു​വ​ഴി എ​ത്താ​നി​ട​യു​ണ്ടെ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ള്ള​ത്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.
മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ്കു​മാ​ർ, സി​ഐ ജി​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും തി​ര​ക്കു കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​ർ ടൗ​ണി​ലും ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് മൂ​ന്നാ​റി​ലെ നി​ശ്ചി​ത ക​ട​ക​ൾ​ക്കു​മാ​ത്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.