അ​ന​ധി​കൃ​ത ക​ള്ളു​വി​ൽ​പ​ന പി​ടി​കൂ​ടി
Tuesday, April 7, 2020 9:55 PM IST
ക​ട്ട​പ്പ​ന: അ​ന​ധി​കൃ​ത​മാ​യി ക​ള്ള് വി​ൽ​പ​ന ന​ട​ത്തി​യ​യാ​ളെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചു​തോ​വാ​ള അ​രു​വി​ക്കു​ഴി​യി​ൽ വി​നോ​ദാ​ണ് (പ്ര​ദീ​പ് 45 )അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 50 ലി​റ്റ​ർ പ​നം​ക​ള്ളും പി​ടി​ച്ചെ​ടു​ത്തു.
കൊ​ച്ചു​തോ​വാ​ള മേ​ഖ​ല​യി​ലേ​ക്ക് പ​തി​വി​ലും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്നു​വെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ അ​ന​ധി​കൃ​ത ക​ള്ള് വി​ൽ​പ​ന ക​ണ്ടെ​ത്തി​യ​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച വി​നോ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വിന്‍റെ നേതൃത്വത്തിലുള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കാ​ട്ടു​പ​ന്നി​ക​ൾ
കൃ​ഷി ന​ശി​പ്പി​ച്ചു

ക​ട്ട​പ്പ​ന: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ്വ​ർ​ണ​വി​ലാ​സം മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. വി​നോ​ദ് ഭ​വ​നി​ൽ വി​നോ​ദി​ന്‍റെ 400 മൂ​ട് ക​പ്പ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ആ​റു​മാ​സം പ്രാ​യ​മാ​യ ക​പ്പ​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കു​ത്തി​മ​റി​ച്ച​ത്.
വാ​ഴ​യും പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ക​പ്പ കൃ​ഷി​ക്ക് ചു​റ്റം ക​ന്പി​വേ​ലി നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ലി ത​ക​ർ​ത്താ​ണ് പ​ന്നി​ക്കൂ​ട്ടം എ​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.