ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ കി​ട്ടാ​നി​ല്ല; തീ​വ്ര​രോ​ഗി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി
Tuesday, April 7, 2020 9:55 PM IST
ചെ​റു​തോ​ണി: ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ പ​ല​തി​നും ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്നു. ക​ര​ൾ രോ​ഗം, കി​ഡ്നി രോ​ഗം, മാ​ന​സി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ, ഹൃ​ദ്രോ​ഗം, ന്യൂ​റോ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി ഒ​രു​ദി​വ​സം​പോ​ലും മ​രു​ന്നി​ല്ലാ​തെ ക​ഴി​യാ​നാ​വാ​ത്ത രോ​ഗി​ക​ളാ​ണ് മ​രു​ന്നുല​ഭ്യ​മ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ കൃ​ത്രി​മ​ശ്വാ​സ​ത്താ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​കാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്. ര​ണ്ടു​ദി​വ​സം മ​രു​ന്നു ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല.
മാ​ന​സി​ക വൈ​ക​ല്യ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ കാ​ര്യ​വും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. യ​ഥാ​സ​മ​യം മ​രു​ന്ന് ല​ഭി​ക്കാ​തി​രു​ന്നാ​ൽ ഇ​വ​രു​ടെ രോ​ഗം മൂ​ർഛി​ക്കും. ഇ​വ​രി​ൽ ചി​ല​ർ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ചെ​യ്യും. മ​റ്റു​ചി​ല​ർ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ക്കും. ഇ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ ജീ​വ​ൻ​ത​ന്നെ ഭീ​ഷ​ണി​യി​ലാ​യ അ​വ​സ്ഥ​യാ​ണെ​ന്നും പ​റ​യു​ന്നു.
വി​ല​യേ​റെ​യു​ള്ള ഇ​ത്ത​രം മ​രു​ന്നു​ക​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങി​സൂ​ക്ഷി​ക്കാ​നും പ​ല​ർ​ക്കും ക​ഴി​യു​ന്ന​ത​ല്ല. കി​ഡ്നി മാ​റ്റി​വ​ച്ച​വ​രും ക​ര​ൾ മാ​റ്റി​വ​ച്ച​വ​രും ഹൃ​ദ്രോ​ഗ​ചി​കി​ത്സ​യി​ലു​ള്ള​വ​രും ഞ​ര​ന്പു സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സി​ക്കു​ന്ന​വ​രു​മെ​ല്ലാം മ​രു​ന്നു​ക്ഷാ​മ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.
കി​ഡ്നി രോ​ഗി​ക​ളു​ടെ ഡ​യാ​ലി​സി​സും പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​വീ​ത​വും ചി​ല​ർ​ക്ക് മാ​സ​ത്തി​ലൊ​രി​ക്ക​ലു​മൊ​ക്കെ​യാ​ണ് രോ​ഗി​യു​ടെ അ​വ​സ്ഥ​യ​നു​സ​രി​ച്ച് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രാ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഡ​യാ​ലി​സി​സി​ന് പ​ല​ർ​ക്കും എ​ത്താ​നാ​വു​ന്നി​ല്ല. ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ച​തോ​ടെ ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്നി​ല്ല.
പ്ര​തി​രോ​ധ​ശേ​ഷി തീ​രെ കു​റ​വു​ള്ള ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ ഇ​ത്ത​രം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നും ബു​ദ്ധി​മു​ട്ടാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ന്പോ​ഴേ​ക്കും ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​ല​രു​ടെ​യും ജീ​വ​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്ന് ഇ​വ​ർ ഭ​യ​പ്പെ​ടു​ന്നു. ഇ​ത്ത​രം രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മു​ള്ള ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

മ​രു​ന്നു​ക്ഷാ​മം
ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ
ന​ട​പ​ടി സ്വീ​ക​രി​ക്കും

ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ നി​ല​വി​ൽ അ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ന്നി​ല്ലെ​ങ്കി​ലും ച​ര​ക്കു​നീ​ക്കം മെ​ല്ലെ​യാ​തി​നാ​ൽ മ​രു​ന്നു​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഓ​ൾ കേ​ര​ള കെ​മി​സ്റ്റ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ് അ​സോ​സി​യ​ഷ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​ജി, സെ​ക്ര​ട്ട​റി അ​നി​ൽ ജോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു
മ​രു​ന്നു​ക​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ ജി​ല്ല​യി​ലെ ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. തൊ​ടു​പു​ഴ: 944726846, അ​ടി​മാ​ലി: 9447512293, ക​ട്ട​പ്പ​ന: 9447310216, കു​മ​ളി: 9447259347, നെ​ടും​ക​ണ്ടം: 9447421659.