പോ​ലീ​സി​ന് എ​സ്പി​സി കേ​ഡ​റ്റ് മാ​സ്ക്കു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി
Tuesday, April 7, 2020 9:55 PM IST
രാ​ജാ​ക്കാ​ട്: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ രാ​പ്പ​ക​ൽ ക​ഷ്ട​പ്പെ​ടു​ന്ന രാ​ജാ​ക്കാ​ട് പോ​ലീ​സി​ന് സ്വ​ന്ത​മാ​യി മാ​സ്ക്കു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി എ​സ്പി​സി കേ​ഡ​റ്റ് മാ​തൃ​ക​യാ​യി. എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി രാ​ജാ​ക്കാ​ട് ചെ​രി​പു​റം പ​ഴ​പ്ലാ​ക്ക​ൽ ശ​ശി​ധ​ര​ൻ - ശ​ശി​ക​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സാ​ന്ദ്ര ശ​ശി​ധ​ര​നാ​ണ് നൂ​റ് മാ​സ്ക്കു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ​ഹ​കേ​ഡ​റ്റു​ക​ൾ​ക്ക് മാ​തൃ​ക​യാ​യ​ത്.

ടെ​യ് ല​റിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന അ​മ്മ ത​യ്യ​ൽ ആ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങി​വ​ച്ചി​രു​ന്ന തു​ണി​ക​ളാ​ണ് മാ​സ്ക്കു​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്.

എ​സി​പി​ഒ സ​ന്ധ്യ സാ​ബു ആ​വ​ശ്യ​മാ​യ പി​ൻ​തു​ണ​യും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി.
പാ​യ്ക്കു​ചെ​യ്ത് രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച മാ​സ്ക്കു​ക​ൾ സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി ഏ​റ്റു​വാ​ങ്ങി. ഡ്രി​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​ജി​ത് സ്ക​റി​യ, എ​സി​പി​ഒ സ​ന്ധ്യ സാ​ബു, സി​പി​ഒ ദേ​വാ​ന​ന്ദ് സ​ജി, ശ​ശി​ക​ല ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.