ഇ​ടു​ക്കി രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ന്നേ​ഴ്സ് - 2020 നാ​ളെ തു​ട​ങ്ങും
Friday, April 3, 2020 9:57 PM IST
ചെ​റു​തോ​ണി: കൊ​റോ​ണ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വീ​ട്ടി​ലാ​യി​രി​ക്കു​ന്ന കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും വി​ജ്ഞാ​ന​വും വി​നോ​ദ​വും സ​മ്മാ​നി​ക്കു​ന്ന​തോ​ടൊ​പ്പം സാ​മൂ​ഹി​കാ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും​ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ടു​ക്കി രൂ​പ​ത മ​ത​ബോ​ധ​നാ​കേ​ന്ദ്രം 30 ദി​വ​സ​ത്തേ​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഗെ​യി​മാ​യ വി​ന്നേ​ഴ്സ് - 2020-ന് ​നാ​ളെ തു​ട​ക്ക​മാ​കും. വാ​ട്സാ​പ്പ് വ​ഴി​യാ​ണ് പ്രോ​ഗ്രാം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ല്ല. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.
മൂ​ന്നു പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ലു​ള്ള​ത്. പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക​ഥ​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, പൊ​തു​വി​ജ്ഞാ​നം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന ക്വി​സ് മ​ത്സ​ര​മാ​ണി​തി​ൽ ഒ​ന്ന്. ഓ​ണ്‍​ലൈ​ൻ ല​ഘു​ലേ​ഖ​യും അ​തോ​ടൊ​പ്പം ഒ​രു വീ​ഡി​യോ​യും ഗെ​യി​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ല​ഭി​ക്കും. ല​ഘു​ലേ​ഖ​യി​ൽ​നി​ന്ന് 17-ഉം ​വീ​ഡി​യോ​യി​ൽ​നി​ന്ന് മൂ​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ക്വി​സ് എ​ല്ലാ ദി​വ​സ​വും രാ​ത്രി ഒ​ന്പ​തു​മു​ത​ൽ 9:30 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ച് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും.
മ​റ്റൊ​ന്ന് ക്രി​യേ​റ്റി​വി​റ്റി ഹ​ണ്ടാ​ണ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഓ​രോ ആ​ക്ടി​വി​റ്റി​യും അ​തി​നെ​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും വാ​ട്സാ​പ്പി​ലൂ​ടെ ന​ൽ​കും. ദി​വ​സ​വും ഉ​ച്ച​ക്ക് ഒ​ന്നി​ന് മു​ൻ​പാ​യി ന​ൽ​കി​യി​രി​ക്കു​ന്ന ന​ന്പ​റി​ലേ​ക്ക് ആ​ക്ടി​വി​റ്റി​ക​ൾ അ​യ​ച്ചു​കൊ​ടു​ക്ക​ണം.
മൂ​ന്നാ​മ​ത് ഫ​ണ്‍ ടൈ​മാ​ണ്. പ്രാ​യ​വി​ഭാ​ഗ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ പൊ​തു​വാ​യി​ട്ടാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ദി​വ​സ​വും കു​സൃ​തി​ചോ​ദ്യ​ങ്ങ​ൾ, ക​ടം​ക​ഥ​ക​ൾ, ട​ങ്ക് ട്വി​സ്റ്റ് തു​ട​ങ്ങി​യ​വ​യും അ​തി​നെ സം​ബ​ന്ധി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന​വ​രെ വി​ന്നേ​ഴ്സ് ഓ​ഫ് ദ ​ഡേ​യാ​യി പ്ര​ഖ്യാ​പി​ക്കും. 30 ദി​വ​സ​ങ്ങ​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 18 പേ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ മ​ത്സ​രാ​ർ​ഥി​ക​ളെ അ​താ​തു സ​മ​യ​ങ്ങ​ളി​ൽ അ​റി​യി​ക്കും.
നാ​ളെ ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലെ​ൻ മ​ത്സ​രം മേ​യ് നാ​ലി​ന് സ​മാ​പി​ക്കു​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് മാ​ക്കി​യി​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മ​ണ്ണൂ​ക്കു​ള​ത്ത്, പ്രോ​ഗ്രാം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ല്ല​പ്പി​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി 6238275063 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.