മേ​ഘ​ദൂ​ത് ജേ​താ​വ് ത​പാ​ൽ വ​കു​പ്പി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങി
Friday, April 3, 2020 9:57 PM IST
കു​മ​ളി: ത​പാ​ൽ വ​കു​പ്പി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ മേ​ഘ​ദൂ​ത് അ​വാ​ർ​ഡി​ന് 2006-ൽ ​അ​ർ​ഹ​നാ​യ കു​മ​ളി പോ​സ്റ്റ്മാ​സ്റ്റ​ർ കെ.​പി. സ​ഖ​റി​യ (ജോ​ജി) സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ചു. 1982-ൽ ​കു​മ​ളി പോ​സ്റ്റ് ഓ​ഫീ​സി​ൽ പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റാ​യി നി​യ​മ​നം​ല​ഭി​ച്ച സ​ഖ​റി​യ 38 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ശേ​ഷം ഇ​വി​ടെ​നി​ന്ന് പോ​സ്റ്റു​മാ​സ്റ്റ​റാ​യാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​ത്. മു​ത്ത​ച്ഛ​ൻ പ​രേ​ത​നാ​യ കെ.​പി. സ​ഖ​റി​യ കു​മ​ളി അ​ഞ്ച​ൽ ഓ​ഫീ​സി​ലെ അ​ഞ്ച​ൽ മാ​സ്റ്റ​റാ​യി​രു​ന്നു.
മേ​ഘ​ദൂ​ത് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ ആ​ദ്യ​ത്തെ പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റാ​ണ് സ​ഖ​റി​യ. 2005-06 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ത​പാ​ൽ വ​കു​പ്പി​ൽ ക​പ്യൂ​ട്ട​ർ​വ​ൽ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ആ​വ​ർ​ഷം​ത​ന്നെ ക​പ്യൂ​ട്ട​റി​ൽ പ്രാ​വീ​ണ്യം നേ​ടു​ക​യും മ​റ്റു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്ലാ​സു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തു ന​ട​ത്തി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡു ന​ൽ​കി​യ​ത്.
മാ​തൃ​സ്ഥാ​പ​ന​മാ​യ കു​മ​ളി​യി​ൽ ആ​ദ്യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​യി​ൽ​നി​ന്ന് ത​പാ​ൽ​വ​കു​പ്പി​ന് വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ക​യും മ​റ്റി​ത​ര സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യും കു​മ​ളി പോ​സ്റ്റ് ഓ​ഫീ​സി​നെ​യും ത​പാ​ൽ വ​കു​പ്പി​നെ​യും ജ​ന​പ്രി​യ​മാ​ക്കി​യാ​ണ് സ​ഖ​റി​യ മേ​ഘ​ദൂ​ത് സ്വ​ന്ത​മാ​ക്കി​യ​ത്.
തേ​ക്ക​ടി, മു​രി​ക്ക​ടി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റാ​യും പീ​രു​മേ​ട്, ക​ട്ട​പ്പ​ന എ​ന്നി​വ​ട​ങ്ങ​ളി​ൽ പോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​റാ​യും കു​മ​ളി​യി​ൽ പോ​സ്റ്റു​മാ​സ്റ്റ​റാ​യു​മാ​ണ് സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തൊ​ഴി​ലി​നെ സേ​വ​ന​മാ​യി​ക​ണ്ട സ​ഖ​റി​യ പ​തി​നാ​റു മ​ണി​ക്കൂ​ർ​വ​രെ ജോ​ലി ചെ​യ്യു​മാ​യി​രു​ന്നു.
ത​പാ​ൽ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ ഉ​റ്റ​സു​ഹൃ​ത്താ​യ ഇ​ദേ​ഹം ജോ​ലി​ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ജ​ന​ങ്ങ​ളു​മാ​യി സു​ഹൃ​ത്ബ​ന്ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ലും ഏ​റെ വി​ജ​യി​ച്ചു. വി​പു​ല​മാ​യ സ്റ്റാ​ന്പ്, പോ​സ്റ്റ​ൽ സ്റ്റേ​ഷ​ന​റി​ക​ളു​ടെ ശേ​ഖ​ര​മു​ള്ള സ​ഖ​റി​യ കു​മ​ളി വൈ​എം​സി​എ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ പ്ര​മു​ഖ​നു​മാ​ണ്. സെ​ന്‍റ് പി​റ്റേ​ഴ്സ് മാ​ർ​ത്തോ​മ പ​ള്ളി ഇ​ട​വ​ക​യു​ടെ ഭാ​ര​വാ​ഹി​യു​മാ​ണ്. കു​മ​ളി കൊ​ന്പി​ത്ത​റ വീ​ട്ടി​ൽ റി​ട്ട. കൃ​ഷി ഡ​യ​റ​ക്ട​ർ പ​രേ​ത​നാ​യ ഫി​ലി​പ് സ​ഖ​റി​യ - മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ഖ​റി​യ. ആ​ന​വി​ലാ​സം വി​ല്ലേ​ജ് ഓ​ഫീ​സ​ർ മി​നി സ​ഖ​റി​യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: റി​നി,റോ​ണ്‍, റോ​ണ.