പ​ക​ൽ​വീ​ട്ടി​ലെ അ​തി​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ചു
Friday, April 3, 2020 9:57 PM IST
ച​ക്കു​പ​ള്ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​റാം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ക​ൽ​വീ​ട്ടി​ലെ മു​പ്പ​ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു​മാ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​രി​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് പ​ഞ്ചാ​യ​ത്തും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും​ചേ​ർ​ന്ന് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി. വാ​ർ​ഡ് മെ​ന്പ​ർ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സാ​ലി യോ​ഹ​ന്നാ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സാ​ബു കു​റ്റി​പ്പാ​ല​യ്ക്ക​ൽ, മോ​ബി​ൻ മാ​വേ​ലി, ര​ഞ്ജി​ത് പാ​ല​യ്ക്ക​ൽ, ജ​യ​റാം ആ​ലും​ത​റ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്.
കോ​വി​ഡ് - 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടം​കൂ​ടു​ന്ന​ത് നി​രോ​ധി​ച്ച​തി​നാ​ൽ പ​ക​ൽ​വീ​ട് അ​ട​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി ഭ​ക്ഷ​ണം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചു​കൊ​ടു​ത്ത​ത്.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ്യ​കി​റ്റ് ന​ൽ​കി

ക​ട്ട​പ്പ​ന: കൊ​ച്ചു​തോ​വ​ള​യി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​താ​ങ്ങാ​യി 50 കി​റ്റു​ക​ൾ ത​യാ​റാ​ക്കി ദു​രി​ത​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി. 13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ള്ള​ത്. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി​ബി പാ​റ​പ്പാ​യി​ലാ​ണ് കി​റ്റു ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടോ​മി പ​ള്ളി​വാ​തു​ക്ക​ൽ, പാ​പ്പ​ച്ച​ൻ മോ​ളോ​പ​റ​ന്പി​ൽ, ബേ​ബി പു​റം​ചി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.