മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ ജാ​ഗ്ര​ത കൂ​ട്ട​ണം: സ​ബ് ക​ള​ക്ട​ർ
Friday, April 3, 2020 9:56 PM IST
മൂ​ന്നാ​ർ: ത​മി​ഴ്നാ​ട്ടി​ൽ കോ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ അ​തി​ർ​ത്തി മേ​ഖ​ല​യി​ലു​ള്ള​വ​ർ ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ആ​ളു​ക​ൾ വീ​ട്ടി​ലി​ക്കു​ന്ന​തി​നാ​ൽ കൊ​റോ​ണ പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ രോ​ഗം പ​ട​രു​ന്ന​ത് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
അ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത കാ​ട്ട​ണം. അ​തി​ർ​ത്തി ക​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റ​ണം. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് വെ​റു​തെ സ്ഥി​ര​മാ​യി മൂ​ന്നാ​ർ ടൗ​ണ്‍ ചു​റ്റി​ക്ക​റ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കും. ഇ​ന്നു​മു​ത​ൽ പി​ടി​യി​ലാ​കു​ന്ന​വ​ർ ക​മ്യൂ​ണി കി​ച്ച​ണി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന​താ​ണ് പി​ഴ.
മൂ​ന്നാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ തി​ര​ക്ക് കു​റ​വാ​ണെ​ങ്കി​ലും സ്ഥി​ര​മാ​യി ചി​ല​ർ നി​സാ​ര കാ​ര്യ​ങ്ങ​ൾ​പ​റ​ഞ്ഞ് മൂ​ന്നാ​റി​ലെ​ത്തു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് പു​തി​യ പി​ഴ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.