ര​ണ്ടു​മാ​സ​ത്തെ വാ​ട​ക ഇ​ള​വു​ന​ൽ​കും: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Friday, April 3, 2020 9:56 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് - 19 ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​യും ജി​ല്ല​യി​ലെ ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റു​ക​ളു​ടേ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക്ക് ഡൗ​ണ്‍ മൂ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു​മാ​സ​ത്തെ വാ​ട​ക ഇ​ള​വു പ്ര​ഖ്യാ​പി​ച്ചു.
സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ലോ​ക്ക് ഡൗ​ണി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നും വി​ൽ​ക്കു​ന്ന​വ​യൊ​ഴി​കെ ബാ​ക്കി​യു​ള്ള എ​ല്ലാ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ട​ക ഇ​ള​വു ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ മ​റ്റു കെ​ട്ടി​ട ഉ​ട​മ​ക​ളും അ​വ​രു​ടെ കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, ഇ​പ്പോ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ണ്ടു​മാ​സ​ത്തെ വാ​ട​ക ഇ​ള​വു ചെ​യ്യ​ണ​മെ​ന്നും ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി തു​ട​ങ്ങി​യ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക്ക് ഡൗ​ണ്‍​മൂ​ലം അ​ട​ച്ചി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക ഇ​ള​വു​ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് സ്വീ​ക​രി​ക്ക​ണം.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണം. വാ​യ്പ​ക​ൾ​ക്ക് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മോ​റ​ട്ടോ​റി​യം അ​പ​ര്യാ​പ്ത​മാ​ണ്. മു​ഴു​വ​ൻ വാ​യ്പ​ക​ൾ​ക്കും ഒ​രു​വ​ർ​ഷ​ത്തെ പ​ലി​ശ​ര​ഹി​ത മോ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​കാ​ല​ത്തേ​പ്പോ​ലെ​ത​ന്നെ കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ ആ​ത്മാ​ർ​ഥ​മാ​യ സ​ഹാ​യ​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​പു​റ​മേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.
സ്വ​ന്തം സു​ര​ക്ഷ​യും കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക​ണ​ക്കാ​ക്കാ​തെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​ല​വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച് ജി​ല്ല​യി​ലും വി​ല വ​ർ​ധി​പ്പി​ക്കാ​തെ നി​ല​നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തും ക​ച്ച​വ​ട​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന സ്ഥി​തി​യും അ​വ​സാ​നി​പ്പി​ക്ക​ണം.
മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ വ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തൊ​ഴി​വാ​ക്കാ​ൻ ജി​ല്ല​യി​ൽ ഓ​രോ ടൗ​ണി​ലും ര​ണ്ടോ മൂ​ന്നോ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​ങ്കി​ലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ത്തി​ൽ അ​വ എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം. സാ​നി​റ്റൈ​സ​റി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ല 100 രൂ​പ​യാ​ണ്. എ​ന്നാ​ൽ 135 രൂ​പ​യ്ക്കാ​ണ് നി​ർ​മാ​താ​ക്ക​ൾ ഇ​ത് വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.