വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Friday, April 3, 2020 9:56 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​മി​ത​വി​ല ഈ​ടാ​ക്കി​യ​തും വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ​യി​രു​ന്ന​തു​മാ​യ ആ​റോ​ളം വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​ടു​ക്കി വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ പൊ​തു​മാ​ർ​ക്ക​റ്റി​ലും മ​റ്റ് പ​ഴം-​പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രേ വ​സ്തു​ക്ക​ൾ​ക്ക് പ​ല ക​ട​ക​ളും വ്യ​ത്യ​സ്ത വി​ല ഈ​ടാ​ക്കു​ന്ന​തും ഉ​ദ്യോ​സ്ഥ​ർ അ​വ​സാ​നി​പ്പി​ച്ചു. കൃ​ഷി​വ​കു​പ്പാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബി. ​വി​ൽ​ഫ്ര​ഡ് അ​റി​യി​ച്ചു. ഇ​ടു​ക്കി വി​ജി​ല​ൻ​സ് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ദ​നും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.