1300 ലി​റ്റ​ർ കോ​ട പി​ടി​ച്ചു
Friday, April 3, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പ​ത്തു​നി​ന്നും 1300 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന് ബാ​ര​ലു​ക​ളി​ലും പ​ടു​താ​ക്കു​ഴി​യി​ലു​മാ​യി സൂ​ക്ഷി​ച്ച കോ​ട ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നെ​തു​ട​ർ​ന്ന് വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​കു​ന്ന​താ​യി വി​വ​ര​മു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നാ​ലു കേ​സു​ക​ളി​ലാ​യി 3000 ലി​റ്റ​ർ കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടി. വ്യാ​ജ​വാ​റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ 9496499371 എ​ന്ന ന​ന്പ​രി​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന് ന​ൽ​കാം.
പ​രി​ശോ​ധ​ന​യി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. പ്ര​മോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ. ബാ​ല​ൻ, കെ.​എ​ൻ. രാ​ജ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​നൗ​ഷാ​ദ്, എം.​ആ​ർ. ര​തീ​ഷ് കു​മാ​ർ, ശ​ശി​കു​മാ​ർ കെ.​ആ​ർ, അ​നൂ​പ് കെ.​എ​സ്, ലി​ജോ ജോ​സ​ഫ്, ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.