ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി
Friday, April 3, 2020 9:56 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ശു​ചീ​ക​രി​ച്ച് കൊ​റോ​ണ രോ​ഗി​ക​ൾ​ക്കു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി മാ​റ്റി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റാ​ക്കി മാ​റ്റി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി മാ​റ്റു​ന്ന​ത്. മൂ​ന്നു​നി​ല​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം ബെ​ഡു​ക​ൾ ഇ​വി​ടെ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യും. ഡി​വൈ​എ​ഫ്ഐ ഇ​ടു​ക്കി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 10000 ച​തു​ര​ശ്ര അ​ടി വ​രു​ന്ന ബ​ഹു​നി​ല മ​ന്ദി​രം പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കി അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ഡി​വൈ​എ​ഫ്ഐ ഇ​ടു​ക്കി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഡി​റ്റാ​ജ് ജോ​സ​ഫ് ട്ര​ഷ​റ​ർ എ​ൻ.​എ​സ്. ര​ഞ്ജി​ത്ത്, സി​പി​എം ഇ​ടു​ക്കി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.