ഭൂ​ച​ല​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ കു​ഴ​ൽ കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്നു
Friday, April 3, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: തു​ട​ർ​ച്ച​യാ​യ ഭൂ​ച​ല​ന​ങ്ങ​ൾ​ക്കു​ശേ​ഷം മു​ണ്ടി​യെ​രു​മ മേ​ഖ​ല​യി​ൽ കു​ഴ​ൽ​കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു. ക​ഴി​ഞ്ഞ മാ​സം 15 ദി​വ​സ​ത്തി​നി​ടെ 14 ത​വ​ണ​യാ​ണ് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കു​ഴ​ൽ​കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക​യും ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും വ​റ്റു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.
മു​ണ്ടി​യെ​രു​മ, ദേ​വ​ഗി​രി, ആ​ശാ​ൻ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം ഉ​ണ്ടാ​യ​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ അ​ന്പ​തോ​ളം കു​ഴ​ൽ​കി​ണ​റു​ക​ളി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യും ഇ​ല്ലാ​തെ​യാ​യി. ഞാ​ലി​പ്ലാ​ക്ക​ൽ വി​ജ​യ​ൻ, ത​ച്ചു​കു​ളം നാ​സ​ർ, മ​റ്റ​ത്തി​ങ്ക​ൽ പൊ​ന്നു​കു​ട്ട​ൻ, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടേ​ത് നൂ​റു​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള കു​ഴ​ൽ​കി​ണ​റു​ക​ളാ​ണ്. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ത​ങ്ക​ച്ച​ന്‍റെ ര​ണ്ടു കു​ഴ​ൽ കി​ണ​റു​ക​ളും പൂ​ർ​ണ​മാ​യും വ​റ്റി.
മേ​ഖ​ല​യി​ലെ കു​ഴ​ൽ​കി​ണ​റു​ക​ളി​ൽ​നി​ന്നും 300 അ​ടി താ​ഴ്ച​യി​ൽ സു​ല​ഭ​മാ​യി വെ​ള്ളം ല​ഭി​ച്ചി​രു​ന്ന​താ​ണ്. വ​റ്റി​പ്പോ​യ കു​ഴ​ൽ​കി​ണ​റു​ക​ൾ മി​ക്ക​തും പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ നി​ർ​മി​ച്ച​താ​ണ്. മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് പ​ല​രും സ്വ​ന്ത​മാ​യി കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. കു​ഴ​ൽ​കി​ണ​ർ വ​റ്റി​യ​തോ​ടെ കു​ടി​വെ​ള്ളം വി​ല​യ്ക്കു​വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.
ഭൂ​ച​ല​നം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ച​ല​ന​ങ്ങ​ൾ പ്ര​കൃ​തി​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ​മാ​സ​മാ​ണ് നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, ബാ​ല​ഗ്രാം, തൂ​ക്കു​പാ​ലം, മു​ണ്ടി​യെ​രു​മ, ക​ന്പം​മെ​ട്ട് മേ​ഖ​ല​ക​ളി​ൽ വ​ൻ ശ​ബ്ദ​ത്തോ​ടെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ക​ളും വീ​ണി​രു​ന്നു.