ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു
Friday, April 3, 2020 9:53 PM IST
ഇ​ടു​ക്കി: കോ​വി​ഡ്19 പ്ര​തി​രോ​ധ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ചെ​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​ണി​യ​ർ എ​ച്ച്ഐ എ​ന്നി​വ​രെ ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വി​ലു​ള്ള വീ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ന​ട​പ​ടി​യി​ൽ സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യെ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന െ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബ​ത്തി​നും മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും നി​ല​വി​ലെ​ടു​ത്തി​ട്ടു​ള്ള കേ​സി​ൽ 2012 ലെ ​സ​ർ​ക്കാ​ർ ആ​ക്ട് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.