ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി
Friday, April 3, 2020 9:53 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ഡൗ​ണി​ൽ ക്ര​മ​ക്ക​ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ച്ച​ക്ക​റി​ക്ക​ട, പ​ല​ച​ര​ക്ക് ക​ട, റേ​ഷ​ൻ ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.
ക​രി​ങ്കു​ന്നം, പു​റ​പ്പു​ഴ, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നും ത്രാ​സ് മു​ദ്ര പ​തി​പ്പി​യ്ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നും ക​രി​ങ്കു​ന്നം, പു​റ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മൂ​ന്ന് പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​വാ​ള, ഉ​ള്ളി, വെ​ളു​ത്തു​ള്ളി എ​ന്നി​വ വി​ല​കൂ​ട്ടി വി​റ്റ​തി​നാ​ണ് ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഒ​രു ക​ട​യ്ക്കെ​തി​രെ ത്രാ​സ് മു​ദ്ര പ​തി​പ്പി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. എ​ല്ലാ മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​രി​ക​ളും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​റും വാ​ങ്ങി​യ ബി​ല്ലു​ക​ളും വി​ൽ​പ്പ​ന ബി​ല്ലി​ന്‍റെ പ​ക​ർ​പ്പു​ക​ളും കൂ​ടാ​തെ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളും ത്രാ​സ് മു​ദ്ര വ​ച്ച രേ​ക​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണം. വി​ല​വി​വ​ര ബോ​ർ​ഡു​ക​ളി​ൽ തീ​യ​തി​യും വി​ല​യും പൊ​തു​ജ​ന​ങ്ങ​ൾ കാ​ണ​ത്ത​ക്ക വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ മാ​നു​വ​ൽ, അ​സി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷി​ജു കെ. ​ത​ങ്ക​ച്ച​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഇ.​പി. അ​നി​ൽ കു​മാ​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ എം.​എ.​അ​ബ്ദു​ള്ള, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​ൻ പി.​എ​സ്, സ​രി​ത പി.​വി., നീ​ന എം.​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.