കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി കൂ​ടി
Thursday, April 2, 2020 9:54 PM IST
തൊ​ടു​പു​ഴ: കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി കൂ​ടി. വെ​ള്ള​ക്ക​യം ഇ​ഞ്ച​ത്ത​ണ്ട് വെ​ള്ളി​ലാം​ തൊ​ട്ടി മു​തി​രേ​ന്തി​ക്ക​ൽ (ചെ​റു​മ​ല) രാ​ജു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് 170 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി കൂ​ടി ന​ശി​പ്പി​ച്ച​ത്.
ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ബി​വ​റേ​ജ് ഒൗട്ട്‌ലെറു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ ചാ​രാ​യ വാ​റ്റും വി​ൽ​പ​ന​യും ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു എ​ക്സൈ​സ് പ​രി​ശോ​ധ​ന. രാ​ജു​വി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു. ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു.
അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് രാ​ജു​വെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. റെ​യ്ഡി​ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബു എ​ബ്ര​ഹാം, ഉ​ദ്യോ​ഗ​സ്ഥ​രാ​യി രാ​ജേ​ഷ് ചന്ദ്രൻ, എം.​കെ.​ബാ​ബു, കെ.​കെ.​സ​ജീ​വ്, കെ.​എ.​സു​രേ​ന്ദ്ര​ൻ, വി.​എ.​സി​റാ​ജു​ദ്ദീ​ൻ, സാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.