വാ​ട്ട​ർ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​താ​യി പ​രാ​തി
Thursday, April 2, 2020 9:54 PM IST
ക​രി​മ​ണ്ണൂ​ർ:​കാ​ൻ​സ​ർ രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ​യും ഇ​വ​രു​ടെ സ​മീ​പ​ത്തെ മ​റ്റു വീ​ടു​ക​ളി​ലേ​ക്കു​മു​ള്ള വാ​ട്ട​ർ ക​ണ​ക്ഷ​ൻ ജ​ല അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ച​താ​യി പ​രാ​തി.​ക​രി​മ​ണ്ണൂ​ർ കു​റു​ന്പാ​ല​മ​റ്റ​ത്താ​ണ് സം​ഭ​വം .പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്ന​ത് അ​റി​യി​ച്ചി​ല്ലെ​ന്നു ആ​രോ​പി​ച്ചാ​ണ് സം​ഭ​വ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.​ജ​ല അ​ഥോ​റി​ട്ടി​യു​ടെ നി​ല​പാ​ട് കൊ​ടും​വേ​ന​ലി​ൽ നി​ര​വ​ധി​കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി മാ​റി. ഇ​ക്കാ​ര്യം ജ​ല അ​ഥോ​റി​ട്ടി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ഴും ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് വാ​ർ​ഡ് മെം​ബ​ർ സു​കു കു​മാ​ർ ആ​രോ​പി​ച്ചു.​വെ​ള്ളം പ​ന്പു ചെ​യ്യു​ന്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ പൈ​പ്പു പൊ​ട്ടു​ന്ന​തു പ​തി​വാ​ണ്.​ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് പ​ല​പ്പോ​ഴും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​ത്.​പൈ​പ്പു പൊ​ട്ടി​യ​ത് യ​ഥാ സ​മ​യം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​തെ ഉ​പ​ഭോ​ക്താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും വാ​ർ​ഡ് മെം​ബ​ർ അ​റി​യി​ച്ചു