വാടകയിളവ്: മു​ഖ്യ​മ​ന്ത്രി​യെ​ മ​ർ​ച്ച​ന്‍റ്സ് അ​സോ. അ​ഭി​ന​ന്ദി​ച്ചു
Thursday, April 2, 2020 9:53 PM IST
തൊ​ടു​പു​ഴ: വാ​ട​ക​യി​ള​വ് അ​നു​വ​ദി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും മ​ർ​ച്ച​ൻ​സ് യൂ​ത്ത് വിം​ഗും അ​ഭി​ന​ന്ദി​ച്ചു. ഈ ​വി​ഷ​യ​മു​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ലേ​ക്ക് 1000 ക​ത്തു​ക​ൾ അ​യ​ച്ചി​രു​ന്നു. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​തെ ചെ​റു​കി​ട ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​ആ​വ​ശ്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മൊ​റോ​ട്ടോ​റി​യം കാ​ലാ​വ​ധി​യി​ൽ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ എ​ടു​ത്തി​ട്ടു​ള്ള ലോ​ണു​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കും ജി​ല്ലാ ആ​ശു​പ​ത്രി​ക്കും, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ , ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലും സ​ഹാ​യം എ​ത്തി​ക്കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നാ​ണ് ക​ട​യു​ടെ സ്ഥ​ല​പ​രി​മി​ധി മൂ​ലം തൊ​ട്ട​ടു​ത്ത മു​റി​യി​ൽ നി​ന്നും 100 കി​ലോ സ​വാ​ള പി​ടി​ച്ചെ​ടു​ത്ത് ക​ച്ച​വ​ട​ക്കാ​ർ പൂ​ഴ്ത്തി​വ​യ്പ കാ​രെ​ന്ന് മു​ദ്ര​കു​ത്തി​യ​ത്. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്ക് നി​ർ​ത്ത​ണ​മെ​ന്ന് അ​ടി​യ​ന്ത​ര സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ പ്പെ​ട്ടു. യോ​ഗ​ത്തി​ൽ മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ടി.​സി.​രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ലി എ​സ് .മു​ഹ​മ്മ​ദ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷെ​രീ​ഫ് സ​ർ​ഗം യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി. താ​ജു, യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.