ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലും ഇ-​ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു
Thursday, April 2, 2020 9:51 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യു​ള്ള ഇ-​ടെ​ണ്ട​റു​ക​ൾ ക്ഷ​ണി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു.​സാ​ന്പ​ത്തി​ക വ​ർ​ഷം തീ​രു​ന്ന മു​റ​യ്ക്ക് പ​ര​മാ​വ​ധി നി​ർ​മാ​ണ ജോ​ലി​ക​ൾ ഇ-​ടെ​ണ്ട​റി​ലൂ​ടെ ക​രാ​ർ ന​ൽ​കു​ക​യാ​ണ് ഉ​ദ്ദേ​ശം.​കോ​വി​ഡ് രോ​ഗ​ത്തി​ന്‍റ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ഒ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ൽ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.​എ​ന്നാ​ൽ ഇ​തി​നെ മ​റി ക​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ഷ്ട​ക്കാ​ർ​ക്ക് ക​രാ​റു​ക​ൾ അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​തി​നാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള സ​മ​യ​ത്ത് ധൃ​തി പി​ടി​ച്ച് ഇ-​ടെ​ണ്ട​റു​ക​ൾ ക്ഷ​ണി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​നം വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ചി​ല വ​കു​പ്പു​ക​ളി​ലെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ക​രാ​ർ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ഇ-​ടെ​ണ്ട​ർ വ​ഴി ക്ഷ​ണി​ക്കു​ന്ന​ത്. പ​ല​തി​ന്‍റെ​യും അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​വാ​യി ഇ​ത്ത​രം നി​ർ​മാ​ണ​ങ്ങ​ളേ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ​ക്ക് ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.​കാ​ര​ണം ദ​ർ​ഘാ​സു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ങ്കി​ൽ അ​പേ​ക്ഷ പ്രി​ന്‍റ് ചെ​യ്ത മു​ദ്ര പേ​പ്പ​ർ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​ർ​ക്കും ഇ​തി​നു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​എ​ന്നാ​ൽ ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഇ-​ടെ​ണ്ട​ർ ന​ട​പ​ടി​യി​ൽ നി​ന്നും പി​ൻ​മാ​റാ​ൻ പ​ല ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​യി​ട്ടി​ല്ല.​മു​ൻ​കൂ​ട്ടി അ​റി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ രേ​ഖ​ക​ളും ത​യാ​റാ​ക്കി ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യൂ.​
അ​തി​നാ​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്ന​താ​ണ് വ​സ്തു​ത.​ഇ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ഷ്ട​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ലി​ലൂ​ടെ ക​രാ​റു​ക​ൾ ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് നി​രോ​ധ​ന കാ​ല​ത്ത് ധൃ​തി പി​ടി​ച്ച് ഇ-​ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ചെ​യ്യു​ന്ന​തി​നു പി​ന്നി​ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കാ​ൻ കാ​ര​ണം.​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും മു​ൻ​കൂ​ട്ടി ടെ​ണ്ട​ർ വി​വ​രം ര​ഹ​സ്യ​മാ​യി അ​റി​ഞ്ഞ പ​ല​രും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.​ഇ​ക്കാ​ര്യ​ത്തി​ൽ അ​ഴി​മ​തി ന​ട​ക്കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് എ​ല്ലാ വ​ക​പ്പു​ക​ളി​ലും ന​ട​ന്നു വ​രു​ന്ന ഇ-​ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ക​രാ​റു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.