കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലു​ക​ളു​മാ​യി അ​ടി​മാ​ലി പോ​ലീ​സ്
Wednesday, April 1, 2020 10:08 PM IST
അ​ടി​മാ​ലി: കൊ​റോ​ണ സ​മൂ​ഹ്യ വ്യാ​പ​നം ത​ട​യാ​ൻ കൂ​ടു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഒ​രു​ക്കു​ക​യാ​ണ് അ​ടി​മാ​ലി ജ​ന​മൈ​ത്രി പോ​ലീ​സ്. ന്ധ​നി​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ലി​രി​ക്കൂ, നി​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള​വ ഞ​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചു​ന​ൽ​കാം​ന്ധ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി അ​ടി​മാ​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഹോം ​ഡെ​ലി​വ​റി പ​ദ്ധ​തി​ക്ക് അ​ടി​മാ​ലി​യി​ൽ തു​ട​ക്കം​കു​റി​ച്ചു. ആ​വ​ശ്യ​സാ​ധാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി കോ​വി​ഡ് രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ,പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ദ്ധ​തി​യി​ലൂ​ടെ ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടും​പ്ര​കാ​രം അ​ടി​മാ​ലി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ളെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കും.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ഹോം ​ഡെ​ലി​വ​റി. നാ​ലു വാ​ഹ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കും. 8075944394, 9605378183, 9495270889, 9447398312, 9447523301 എ​ന്ന ന​ന്പ​രു​ക​ളി​ൽ വി​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ​ചെ​യ്യാം. പ്ര​വ​ർ​ത്ത​ക​ർ ആ​ളു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ക​ട​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ൽ എ​ത്തി​ച്ചു​ന​ൽ​കും. സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ശേ​ഷം മാ​ത്രം ബി​ൽ തു​ക​യും യാ​ത്ര​ക്കൂ​ലി​യും ന​ൽ​കി​യാ​ൽ മ​തി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹോം​ഡെ​ലി​വ​റി സം​വി​ധാ​നം കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നാ​ണ് അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.