സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വിൽ കുറവ്: റേ​ഷ​ൻ​ക​ട​ക​ളി​ൽ ത​ർ​ക്കം
Wednesday, April 1, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. ക​ട​യു​ട​മ​ക​ളും കാ​ർ​ഡു​ട​മ​ക​ളും ത​മ്മി​ൽ പ​ല സ്ഥ​ല​ത്തും വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​ന്ന​ലെ രാ​വി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​യ​വ​ർ 35 കി​ലോ​ഗ്രാം അ​രി പ്ര​തീ​ക്ഷി​ച്ചാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം അ​ന്ത്യോ​ദ​യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് 30 കി​ലോ​ഗ്രാം അ​രി​യും അ​ഞ്ചു​കി​ലോ​ഗ്രാം ഗോ​ത​ന്പും ന​ൽ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചാ​ണ് മി​ക്ക ക​ട​ക​ളി​ലും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യ​ത്.
ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​ന്പു​മാ​ണ് സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നീ​ല കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഏ​ഴം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ 15 കി​ലോ​ഗ്രാ​മും എ​ട്ട് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് 16 കി​ലോ​ഗ്രാ​മും 10 അം​ഗ​ങ്ങ​ൾ​ക്ക് 20 കി​ലോ​ഗ്രാ​മു​മാ​ണ് ന​ൽ​കു​ന്ന​ത്. വെ​ള്ള​ക്കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 15 കി​ലോ​ഗ്രാം അ​രി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. എ​ന്നാ​ൽ സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​ർ 35 കി​ലോ​യും 15 കി​ലോ​യും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തും ഏ​റെ​നേ​രം വാ​ഗ്വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി. റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലും താ​മ​സം നേ​രി​ട്ടു. സെ​ർ​വ​ർ ത​ക​രാ​റും മി​ക്ക റേ​ഷ​ൻ ക​ട​ക​ളി​ലും വി​ത​ര​ണ​ത്തി​ന് താ​മ​സം സൃ​ഷ്ടി​ച്ചു.