പ്ര​ത്യാ​ശ ന​ഷ്ട​പ്പെ​ടാ​തെ തി​രു​വു​ത്ഥാ​ന​ത്തി​ന്‍റെ കൃ​പ സ്വീ​ക​രി​ക്ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Tuesday, March 31, 2020 9:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ വ​ലി​യ വേ​ദ​ന​ക​ളു​ടെ​യും മ​നോ​ഭാ​ര​ങ്ങ​ളു​ടെ​യും ന​ടു​വി​ലും പ്ര​ത്യാ​ശ ന​ഷ്ട​പ്പെ​ടാ​തെ ക്രൂ​ശി​ത​നാ​യ മി​ശി​ഹാ​യു​ടെ സ​ഹ​ന​ങ്ങ​ളി​ൽ യോ​ഗ്യ​ത​യോ​ടെ പ​ങ്കു​ചേ​ർ​ന്ന് തി​രു​വു​ത്ഥാ​ന​ത്തി​ന്‍റെ സ​മാ​ധാ​ന​വും കൃ​പ​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കും സ​മ​ർ​പ്പി​ത​ർ​ക്കും അ​ത്​മാ​യ​ർ​ക്കു​മാ​യി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലൂ​ടെ​യാ​ണ് ബി​ഷ​പ് ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ച​ത്.
ദൈ​വ​വ​ച​ന​ത്താ​ൽ സം​പു​ഷ്ട​മാ​യ യാ​മ​പ്രാ​ർ​ഥ​ന​ക​ളു​ടെ ശ്രേ​ഷ്ഠ​ത മ​ന​സി​ലാ​ക്കു​വാ​നും ഭ​വ​ന​ങ്ങ​ളി​ൽ തി​രു​സ​ഭ​യു​ടെ ഈ ​ഒൗ​ദ്യോ​ഗി​ക പ്രാ​ർ​ഥ​ന​ക​ൾ ചൊ​ല്ലു​വാ​നും ശ്ര​ദ്ധി​ക്ക​ണം. കു​ടും​ബം ഒ​ന്നി​ച്ചു ചെ​ല​വ​ഴി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ഭ​വ​ന​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളെ വി​ശ്വാ​സം പ​രി​ശീ​ലി​പ്പി​ക്കു​വാ​നും പ്രാ​ർ​ഥ​നാ​ജീ​വി​ത​ത്തി​ൽ വ​ള​ർ​ത്തു​വാ​നും ശ്ര​ദ്ധി​ക്ക​ണം.
പ്രാ​ർ​ഥ​ന​യോ​ടൊ​പ്പം സ്നേ​ഹ​പ്ര​വൃ​ത്തി​ക​ൾ​വ​ഴി​യും സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ ക​ഴി​യ​ണം. ഇ​തി​നോ​ട​കം​ത​ന്നെ സ​ർ​ക്കാ​രി​ന്‍റെ സ​ന്ന​ദ്ധ​സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​കു​വാ​ൻ ത​യാ​റാ​യ യു​വ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ന്നു. രൂ​പ​ത​യി​ലെ സം​ഘ​ട​ന​ക​ളും സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക​ളും വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി കാ​ര്യ​ക്ഷ​മ​മാ​യി രം​ഗ​ത്തു​ണ്ട്. ന​മ്മു​ടെ അ​യ​ൽ​വീ​ടു​ക​ളി​ലു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള​റി​ഞ്ഞ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടു​ചേ​ർ​ന്ന് വേ​ണ്ട സ​ഹാ​യ​മെ​ത്തി​ക്കു​വാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.
സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളെ​ക്കു​റി​ച്ച് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​വാ​നും ഭ​വ​ന​ങ്ങ​ളി​ലാ​യി​രു​ന്നു​കൊ​ണ്ട് വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​വാ​നും ഏ​വ​രും ശ്ര​ദ്ധി​ക്ക​ണം. ഈ​വ​ർ​ഷം കു​രു​ത്തോ​ല​ക​ൾ ആ​ശീ​ർ​വ​ദി​ച്ച് വി​ശ്വാ​സ​ി സ​മൂ​ഹ​ത്തി​നു ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കു​രി​ശ​പ്പം പു​ഴു​ങ്ങു​ന്പോ​ൾ അ​തി​ൻ​മേ​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം കു​രി​ശ​ട​യാ​ളം വ​ര​ച്ച് അ​പ്പം പു​ഴു​ങ്ങാ​വു​ന്ന​താ​ണെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​റി​യി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ലൈ​വ്, www.kanjirapallydiocese.com, www.darsakan.in എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​ണ്.
ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നും പെ​സ​ഹാ​വ്യാ​ഴാ​ഴ്ച​യും പീ​ഡാ​നു​ഭ​വ വെ​ള്ളി​യാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും പീ​ഡാ​നു​ഭ​വ ശ​നി​യാ​ഴ്ച​യും ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ ഏ​ഴി​നു​മാ​യി​രി​ക്കും രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യാ​മ​പ്രാ​ർ​ഥ​ന​ക​ൾ mltiurgy.app.link എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ല​ഭ്യ​മാ​ണ്.