തോ​ട്ടം മേ​ഖ​ല​ സ്തം​ഭി​ച്ചു; ഹൈ​റേ​ഞ്ച് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ
Tuesday, March 31, 2020 9:56 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഹൈ​റേ​ഞ്ചി​ലെ തോ​ട്ടം മേ​ഖ​ല​ക​ൾ അ​തീ​വ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. ഏ​ലം, കു​രു​മു​ള​ക്, തേ​യി​ല മേ​ഖ​ല​യി​ലാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഈ​നി​ല തു​ട​ർ​ന്നാ​ൽ അ​ടു​ത്ത​വ​ർ​ഷം ഹൈ​റേ​ഞ്ച് ഇ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കും.
ഇ​പ്പോ​ൾ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ല​ത്തി​ന് 15 -20 ദി​വ​സ​ത്തി​നു​ള്ളി​ൽ കീ​ട​നാ​ശി​നി ത​ളി​ച്ചി​ല്ലെ​ങ്കി​ൽ ത​ണ്ടു പു​ഴു ഉ​ൾ​പ്പെ​ടെ​യു​ള്ള കീ​ട​ങ്ങ​ൾ ബാ​ധി​ച്ച് ഏ​ല​ച്ചെ​ടി​ക​ൾ ന​ശി​ക്കും. ഇ​പ്ര​കാ​രം കീ​ട​നാ​ശി​നി പ്ര​യോ​ഗം ഒ​രു​മാ​സം മു​ട​ങ്ങി​യാ​ൽ ഏ​ല​ച്ചെ​ടി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.
കീ​ട​ങ്ങ​ൾ ബാ​ധി​ച്ച് ചെ​ടി​ക​ളു​ടെ ആ​രോ​ഗ്യം ന​ഷ്ട​മാ​യി ഉ​ത്പാ​ദ​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കും. പി​ന്നീ​ട് ചെ​ടി പു​തു​താ​യി ന​ട്ട് മൂ​ന്നു​വ​ർ​ഷ​മെ​ങ്കി​ലും പ​രി​ച​രി​ച്ചാ​ലേ വി​ള​വു ല​ഭി​ക്കൂ. ഇ​തു സം​ഭ​വി​ച്ചാ​ൽ ഏ​ലം ക​ർ​ഷ​ക​ർ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കും.
ഈ ​സീ​സ​ണി​ൽ വി​ള​വു കു​റ​വാ​യി​രു​ന്നെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ഏ​റെ പ​ണം​മു​ട​ക്കി കൃ​ഷി സം​ര​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് വൈ​റ​സ ബാ​ധ​യും തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണും ഉ​ണ്ടാ​യ​ത്. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തി​നാ​ൽ ന​ന​യ്ക്ക​ലും യ​ഥാ​സ​മ​യം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ അ​തും ചെ​ടി​ക​ളു​ടെ നാ​ശ​ത്തി​നു കാ​ര​ണ​മാ​കും.
ഹൈ​റേ​ഞ്ചി​ലെ മി​ക്ക ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍​മൂ​ലം ഇ​വ​രെ ജോ​ലി​ക്കി​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. തോ​ട്ടം മേ​ഖ​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യാ​ണ് ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്നി​ല്ല.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ലോ​ക്ക് ഡൗ​ണി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ​ൻ​കി​ട തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു. ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​തെ തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി സാ​ധ്യ​മ​ല്ല. തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​തും ജോ​ലി​ക​ഴി​ഞ്ഞ് പോ​കു​ന്ന​തും കൂ​ട്ട​ത്തോ​ടെ​യാ​ണ്. ഇ​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​വി​ധാ​നം നി​ല​വി​ലി​ല്ല. ചെ​റു​കി​ട നാ​മാ​ത്ര ക​ർ​ഷ​ക​ർ​ക്ക് അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി കാ​ർ​ഷി​ക ജോ​ലി ചെ​യ്യാ​മെ​ങ്കി​ലും കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മു​ള്ള ഏ​ലം പോ​ലെ​യു​ള്ള കൃ​ഷി​ക്ക് ഇ​ത് പ്ര​തീ​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കി​ല്ല.
ഹൈ​റേ​ഞ്ചി​ന്‍റെ ഉ​യ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ കു​രു​മു​ള​കി​ന്‍റെ വി​ള​വെ​ടു​പ്പു കാ​ല​വു​മാ​ണി​ത്. തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ മു​ള​ക് പ​ഴു​ത്ത് കൊ​ഴി​ഞ്ഞു ന​ശി​ക്കു​ക​യാ​ണ്. വി​ല​യി​ടി​വാ​ണെ​ങ്കി​ലും ഉ​ള്ള വി​ള​വ് സം​ഭ​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും
അ​ട​ഞ്ഞു

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തേ​യി​ല മേ​ഖ​ല​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. യ​ഥാ​സ​മ​യം കൊ​ളു​ന്ത് നു​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ തേ​യി​ല​ച്ചെ​ടി​ക​ൾ മ​ര​ങ്ങ​ളാ​യി വ​ള​രും. പി​ന്നീ​ട് ക​വാ​ത്തെ​ടു​ത്ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക​യെ​ന്ന​ത് ക്ലേ​ശ​ക​ര​മാ​ണ്.

ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞ​തും
പ്ര​തി​സ​ന്ധി​യാ​യി

ക​ർ​ഷ​ക​ർ സ്വ​ന്ത​മാ​യെ​ങ്കി​ലും വി​ള​വെ​ടു​ക്കു​ന്ന കു​രു​മു​ള​കും ഏ​ല​വും ഉ​ൾ​പ്പെടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​മാ​ണി​പ്പോ​ൾ. മ​ല​ഞ്ച​ര​ക്കു ക​ച്ച​വ​ട​ക്കാ​ർക്ക് ക​ട​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ വാ​ങ്ങാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്. വാ​ങ്ങ​ൽ - വി​ൽ​പ​ന​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ വ​ലി​യ വി​ല​യി​ടി​വും സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്.
അ​ന്ന​ന്നു ശേ​ഖ​രി​ക്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ അ​ന്ന് മാ​ർ​ക്ക​റ്റി​ൽ വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ് ക​ർ​ഷ​ക​രി​ലേ​റെ​പ്പേ​രും. ഇ​വരാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.