വോ​ള​ണ്ടി​യ​ർ പാ​സ് ന​ൽ​കു​ന്നി​ല്ലെ​ന്ന്
Tuesday, March 31, 2020 9:56 PM IST
രാ​ജാ​ക്കാ​ട്: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹൈ​റേ​ഞ്ചി​ൽ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്പോ​ൾ സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​യാ​റാ​യി​വ​രു​ന്ന യു​വാ​ക്ക​ൾ​ക്ക് സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വോ​ള​ണ്ടി​യ​ർ പാ​സ് ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ര​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് പാ​സി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ അ​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വീ​ടു​ക​ളി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.​ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ള​ണ്ടി​യ​ർ പാ​സ് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേശ​മു​ണ്ട്.​എ​ന്നാ​ൽ പാ​സി​നാ​യി സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​സ് ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ ​ഐ വൈ ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.
പാ​സി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ന്നാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന​തി​നാ​ൽ സ്വ​യം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. യു​വ​ക്ക​ളു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്പോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും പ​റ​യു​ന്നു.