ആ​ദി​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ന​പാ​ല​ക​രും എ​ത്തി
Tuesday, March 31, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നേ​തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ ആ​ദി​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ വ​ന​പാ​ല​ക​രും രം​ഗ​ത്ത്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ന്ന ആ​ദി​വാ​സി കു​ടി​യി​ൽ കി​റ്റു​ക​ൾ എ​ത്തി​ച്ചാ​ണ് വ​ന​പാ​ല​ക​ർ ത​ങ്ങ​ളു​ടെ സാ​മൂ​ഹ്യ​ദൗ​ത്യം നി​റ​വേ​റ്റി​യ​ത്.
ആ​ന​ക്ക​ല്ല് മ​ന്നാ​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് വ​നം​വ​കു​പ്പ് ക​ല്ലാ​ർ സെ​ക്ഷ​ൻ ഓ​ഫീസി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. കോ​ള​നി​യി​ലെ 10 കു​ടും​ബ​ങ്ങ​ൾ​ക്കും കോ​വി​ഡ് 19 രോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ൽ​കി.
ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ ദി​വ​സം പു​റ​ത്തു​പോ​യ കോ​ള​നി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ന് തി​രി​കെ എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ര്യം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചി​രു​ന്നു. അ​പ്പോ​ഴാ​ണ് കോ​ള​നി​യി​ലെ കു​ടും​ബാ​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ കോ​ള​നി​യി​ൽ പ​ട്ടി​ണി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. ആ​ദി​വാ​സി മൂ​പ്പ​നാ​യ ച​ന്ദ്ര​ന്‍റെ മ​ക​ൾ മൂ​ല​മ​റ്റ​ത്തെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ്. മ​ക​ളെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ഭാ​ര്യ​യു​മൊ​ത്താ​ണ് പോ​യ​ത്. മ​ക​ളെ കൂ​ട്ടി തി​രി​കെ വ​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്തു ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ച​ന്ദ്ര​നും ഭാ​ര്യ​യും മ​ക്ക​ളും കോ​ഴി​മ​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം​തേ​ടി. ഇ​തു​വ​രെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​മ​ളി റേഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷ്, ക​ല്ലാ​ർ സെ​‌ക‌്ഷ​ൻ ഓ​ഫീ​സ​ർ ഇ.​വി. പ്ര​സാ​ദ്, പി.​ആ​ർ. സു​ധീ​ഷ്, വൈ. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ, അ​ബു, സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്. അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെടെ പ​ത്തി​നം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കോ​ള​നി​യി​ലെ എ​ല്ലാ വീ​ടു​ക​ൾ​ക്കും സാ​നി​റ്റൈ​സ​റു​ക​ളും വി​ത​ര​ണം​ചെ​യ്തു.
നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ന​ക്ക​ല്ല്. ഇ​വി​ടെ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ ജീ​പ്പി​ലെ​ത്തി തു​ട​ർ​ന്ന് ഒ​രു​കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ൽ മാ​ത്ര​മേ ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യൂ.