എ​എ​സ്എ ക​ര​ടു​വി​ജ്ഞാ​പ​ന കാ​ലാ​വ​ധി നീ​ട്ടി
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ:​ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന നാ​ലാ​മ​ത്തെ ക​ര​ടു വി​ജ്ഞാ​പ​ന കാ​ലാ​വ​ധി ആ​റു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.​ഇ​എ​സ്എ നോ​ട്ടി​ഫി​ക്കേ​ഷ​ൻ കാ​ലാ​വ​ധി 545 ദി​വ​സ​ത്തി​ൽ നി​ന്നും 725 ദി​വ​സ​മാ​യി ഭേ​ദ​ഗ​തി ചെ​യ്തു.​
അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കേ​ണ്ട സ​മ​യ​മാ​യെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ​ക്ക് എം​പി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.​ഉ​ട​ൻ ത​ന്നെ ക​ർ​ഷ​ക​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം ഉ​ട​ൻ ത​ന്നെ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.