നി​സാ​മു​ദീ​നി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ചു പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ:​ഡ​ൽ​ഹി നി​സാ​മു​ദീ​നി​ൽ ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി​യി​ൽ നി​ന്നു പ​ങ്കെ​ടു​ത്ത​വ​രി​ൽ അ​ഞ്ചു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.​ നെ​ടു​ങ്ക​ണ്ടം, കു​മ്മം​ക​ല്ല്, മ​ട​ക്ക​ത്താ​നം, വ​ണ്ടി​പ്പെ​രി​യാ​ർ , കീ​രി​കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ വീ​ട്ടി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
ഈ ​മാ​സം ഏ​ഴു മു​ത​ൽ പ​ത്തു വ​രെ​യാ​ണ് ഇ​വ​ർ ഡ​ൽ​ഹി​യി​ലു​ണ്ടാ​യ​ത്.​ഇ​വ​രി​ൽ ആ​രി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.​അ​തേ സ​മ​യം ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ചെ​റു​തോ​ണി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ മൂ​ന്നാ​മ​ത്തെ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.
26നാ​ണ് ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​കൂ​ല​മാ​യാ​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം.​ഡി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്നാ​കും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക.​പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ചു​രു​ളി സ്വ​ദേ​ശി​യും ബൈ​സ​ണ്‍​വാ​ലി​യി​ലെ അ​ധ്യാ​പി​ക​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.​ഇ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രു​ടെ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റ് ര​ണ്ടു​പേ​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ​യും സാ​ന്പി​ളു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.