നി​രീ​ക്ഷ​ണ​ത്തി​ന് കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ൽ​ക​ണം-കളക്ടർ
Tuesday, March 31, 2020 9:48 PM IST
ഇ​ടു​ക്കി: വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ​യും ബു​ദ്ധി​മു​ട്ടു​ന്ന​വ​രേ​യും മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ലോ​ഡ്ജു​ക​ളോ ഹോം​സ്റ്റേ​ക​ളോ ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ഓ​രോ ബ്ലോ​ക്കി​ലും ഒ​ന്നോ ര​ണ്ടോ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യം ഒ​രു​ക്ക​ണം.
ബ്ലോ​ക്കു​പ​രി​ധി​യി​ൽ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വി​ശ​ന്നി​രി​ക്കു​ന്ന​വ​ർ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ർ ശീ​ലി​ച്ച ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ സെ​റ്റോ, ചീ​ട്ടോ, കാ​രം​സ്ബോ​ർ​ഡോ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.
ജി​ല്ല​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചാ​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കും.
രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കോ​വി​ഡ് പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളും പ്ര​ത്യേ​കം രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.
കാ​ല​താ​മ​സം കൂ​ടാ​തെ പ​രി​ശോ​ധി​ച്ച് ബ്ലോ​ക്ക് സ​മി​തി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ഓ​ർ​മി​പ്പി​ച്ചു.​
എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ഹ​രി​കു​മാ​ർ, ഡി​എം​ഒ ഡോ.​എ​ൻ.​ പ്രി​യ, ഡി​പി​എം സു​ജി​ത് സു​കു​മാ​ര​ൻ, ഡി​എ​സ്ഒ അ​ജേ​ന്ദ്ര​ൻ ആ​ചാ​രി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ .​സ​തീ​ഷ്കു​മാ​ർ, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് സു​സ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.