തൊ​ടു​പു​ഴ​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള നി​ര​വ​ധി​പ്പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യി
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ്19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ സ​മൂ​ഹ അ​ടു​ക്ക​ള നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.​തൊ​ടു​പു​ഴ ആ​ന​ക്കൂ​ട് ജം​ഗ്ഷ​നി​ലെ അ​മൃ​താ കേ​റ്റ​റിം​ഗ് സ​ർ​വീ​സി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​

ദി​വ​സ​വും മൂ​ന്നു നേ​ര​മാ​ണ് ഇ​വി​ടെ നി​ന്നും ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.​ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ നി​ശ്ചി​ത കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും അ​ർ​ഹ​രാ​യ​വ​ർ​ക്ക് താ​മ​സ സ്ഥ​ല​ത്ത് പൊ​തി​യാ​യി എ​ത്തി​ച്ച് ന​ൽ​കു​ന്നു​മു​ണ്ട്.​ശ​രാ​ശ​രി 200 പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.
യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല.

8അ​ടു​ക്ക​ള​യി​ലും
ഹ​രി​ത പ്രോ​ട്ടോ​കോ​ൾ

ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം. പാ​ച​കം മു​ത​ൽ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം വ​രെ ഒ​രു ഘ​ട്ട​ത്തി​ലും പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ഉ​ച്ച​യൂ​ണ് പൊ​തി​ത​യാ​റാ​ക്കു​ന്ന​ത് വാ​ഴ​യി​ല​യി​ലാ​ണ്. ദി​വ​സ​വും വാ​ഴ​യി​ല​യെ​ത്തി​ക്കാ​ൻ ആ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​വ​സാ​ന ദി​വ​സം വ​രെ ഇ​ല​യെ​ത്തി​ക്ക​ൽ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു വാ​ഹ​ന പാ​സും ല​ഭ്യ​മാ​ക്കി.​രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള ഭ​ക്ഷ​ണ​വും പ്ലാ​സ്റ്റി​ക് ര​ഹി​ത പേ​പ്പ​റി​ൽ പൊ​തി​ഞ്ഞാ​ണ് ന​ൽ​കു​ന്ന​ത്.​രാ​വി​ലെ എ​ട്ടി​നു​ള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പു​മാ​വ് അ​ല്ലെ​ങ്കി​ൽ പു​ട്ടും ക​ട​ല​യു​മാ​ണ്.

ഉ​ച്ച​യ്ക്ക് 12നു ​ഉ​ച്ച​യൂ​ണി​ന് സാ​ന്പാ​ർ, അ​വി​യ​ൽ, ഓ​ല​ൻ,കാ​ള​ൻ,പ​ച്ച​ടി തു​ട​ങ്ങി​യ ക​റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​തി ചോ​റ് ത​യാ​റാ​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ രാ​ത്രി ഭ​ക്ഷ​ണ​മാ​യ ച​പ്പാ​ത്തി,ക​റി എ​ന്നി​ങ്ങ​നെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പാ​ച​ക​ത്തി​ന്‍റെ ചു​മ​ത​ല ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​ക്കാ​ണ്.

കു​ടും​ബ​ശ്രീ​യി​ലെ പ്ര​വ​ർ​ത്ത​ക​രും മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​രു​മാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.​മു​നി​സി​പ്പ​ൽ ഫ​ണ്ടാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ അ​ടു​ക്ക​ള​യി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പ​ച്ച​ക്ക​റി​യും അ​രി​യു​മു​ൾ​പ്പെ​ടെ​യു​ള്ള​വ സം​ഭാ​വ​ന​യാ​യും എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​കൂ​ടാ​തെ ഭ​ക്ഷ​ണം കി​ട്ടാ​തെ വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​വി​ടെ നി​ന്നും ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.

ഓ​രോ ദി​വ​സ​വും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന​താ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ അ​ടു​ക്ക​ള സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യി​രു​ന്നു.