അ​രി വി​ത​ര​ണം​ചെ​യ്ത് വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യം
Monday, March 30, 2020 9:50 PM IST
ക​ട്ട​പ്പ​ന: ഇ​ട​വ​ക​യ്ക്ക് കീ​ഴി​ലു​ള്ള നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യം അ​രി വി​ത​ര​ണം​ചെ​യ്തു. പ​വി​ഴം റൈ​സു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​തി​നാ​യി​രം കി​ലോ​ഗ്രാം അ​രി​യാ​ണ് ചാ​ക്കു​ക​ളാ​യി ദേ​വാ​ല​യ​ത്തി​ൽ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഹോ​ൾ​സെ​യി​ൽ വി​ല​യി​ലാ​ണ് അ​രി ന​ൽ​കു​ന്ന​ത്. 25 കി​ലോ​ഗ്രാം, 50 കി​ലോ​ഗ്രാം ചാ​ക്കു​ക​ളാ​യാ​ണ് അ​രി വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ആ​റാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ​ള്ളി അ​ങ്ക​ണ​ത്തി​ലെ​ത്തി അ​രി വാ​ങ്ങാം. അ​രി വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ദേ​വാ​ല​യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.